മാർക്കോ 2 ൽ ഉണ്ണി മുകുന്ദന് വില്ലനാകാൻ ചിയാൻ വിക്രം? സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിച്ച് ചർച്ചകള്‍

'ബാഹുബലി'ക്ക് ശേഷം കൊറിയയിൽ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമെന്ന നേട്ടവും ചിത്രം നേടിക്കഴിഞ്ഞു

ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' ലോകമാകെ തരംഗമായിരിക്കുകയാണ്. ഹെവി മാസ് വയലൻസ് മൂവി എന്നാണ് ഏവരും ചിത്രത്തെ കുറിച്ച് അഭിപ്രായപ്പെടുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തിൽ തമിഴ് സൂപ്പർതാരം ചിയാൻ വിക്രം വില്ലനായെത്തുന്നുവെന്ന അഭ്യൂഹമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

മാര്‍ക്കോയുടെ രണ്ടാം ഭാഗമുണ്ടാകുമെന്ന് നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ചിത്രത്തിന്‍റെ ഏകദേശരൂപം ഹനീഫ് അദേനിയുടെ മനസിലുണ്ടെന്നും അതുകൊണ്ടാണ് മാര്‍ക്കോയുടെ ആദ്യ ഭാഗത്തിന്‍റെ അവസാനത്തില്‍ രണ്ടാം ഭാഗത്തിലേക്കുള്ള ലീഡ് കാണിച്ചിരിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. ആദ്യ ഭാഗത്തിന് മുകളില്‍ നില്‍ക്കുന്ന തിരക്കഥ തയ്യാറായാല്‍ രണ്ടാം ഭാഗത്തിലേക്ക് കടക്കുമെന്നും നടന്‍ പറഞ്ഞിരുന്നു.

Also Read:

Entertainment News
ആസിഫ് അലിയുടെ അഭിനയം കണ്ടിരിക്കാൻ ഭയങ്കര രസമാണ്; അനശ്വര രാജൻ

തിയേറ്ററുകളിൽ മൂന്നാമത്തെ ആഴ്ച പിന്നിടുമ്പോള്‍ മികച്ച കളക്ഷനുമായി എല്ലാ ഭാഷകളിലും നിറഞ്ഞ സദസ്സിൽ 'മാർക്കോ' കുതിപ്പ് തുടരുകയാണ്. മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും ഉള്‍പ്പെടെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

'മാർക്കോ' മലയാളത്തിൽ നിന്നും ഇതുവരെ പുറത്തുവരാത്ത രീതിയിലുള്ള സിനിമയെന്നാണ് പ്രേക്ഷകാഭിപ്രായം. മലയാളത്തിൽ ഒട്ടേറെ ഹിറ്റ് സിനിമകളൊരുക്കിയ ഹനീഫ് അദേനിയുടെ സംവിധാനത്തിൽ എത്തിയിരിക്കുന്ന 'മാർക്കോ' ഒരു ഹൈ-ഒക്ടെയ്ൻ ആക്ഷൻ പായ്ക്ക്ഡ് ക്രൈം ഡ്രാമയായി തിയേറ്ററുകള്‍ കീഴടക്കി മുന്നേറുകയാണ്. സൂക്ഷ്മമായി കോറിയോഗ്രഫി ചെയ്ത ആക്ഷൻ രംഗങ്ങളിലൂടെ സ്വർണ്ണക്കടത്തിന്‍റെ അപകടകരമായ ലോകത്തിനുള്ളിലെ പ്രതികാരത്തിന്‍റെയും വീണ്ടെടുക്കലിന്‍റെയും സങ്കീർണ്ണതകളുടേയുമൊക്കെ വിവരണമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്.

'ബാഹുബലി'ക്ക് ശേഷം കൊറിയയിൽ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമെന്ന നേട്ടവും ചിത്രം നേടിക്കഴിഞ്ഞു. ഏപ്രിലിലാണ് സിനിമയുടെ കൊറിയൻ റിലീസ്. നൂറോളം തിയേറ്ററുകളിലാണ് ചിത്രം കൊറിയയിൽ എത്തുന്നത്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും പുതുമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെയാണ് എത്തിയത്. ആ പ്രതീക്ഷ നൂറുശതമാനം ചിത്രം നിറവേറ്റിയിട്ടുണ്ടെന്നാണ് തിയേറ്റർ ടോക്ക്.

Also Read:

Entertainment News
അഹങ്കാരം കയറിയ സമയത്ത് ഞാന്‍ വേണ്ടെന്ന് വെച്ച ചിത്രമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്; വിന്‍സി അലോഷ്യസ്

ചിത്രത്തിന്‍റെ ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അബ്ദുൾ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.

Content Highlights: Reports say Chiyan Vikram is coming to play Unni Mukundan's villain in 'Marco 2'

To advertise here,contact us