പാട്ട് എങ്കിൽ പാട്ട്, ദേ പിടിച്ചോ, 'ഓഹോഹോ ഓ നരൻ..'; വിനീതിനൊപ്പം പാടി തകർത്ത് ബേസിൽ ജോസഫ്

'സൗബിന്റെ ഡാൻസിനൊപ്പം പിടിച്ചു നിൽക്കാൻ പറ്റിയില്ലെങ്കിലും വിനീതിനൊപ്പം പാട്ടിൽ ബേസിൽ കട്ടയ്ക്ക് നിന്നു'

സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് 'പ്രാവിൻകൂട് ഷാപ്പ്'. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് ബേപ്പൂർ ഫെസ്റ്റിൽ നടന്ന ചടങ്ങിൽ വിനീത് ശ്രീനിവാസനൊപ്പം നരൻ സിനിമയിലെ പാട്ട് പാടി തകർത്ത് ബേസിൽ ജോസഫ്. വിനീതും ബേസിലും കൂടി 'ഓഹോഹോ ഓ നരൻ..' എന്ന ഗാനം പാടി ആരാധകരെ കയ്യിലെടുക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

നേരത്തെ ചടങ്ങിൽ സൗബിനൊപ്പം ബേസിൽ നൃത്തം ചെയ്യുന്ന വീഡിയോയും പ്രചരിച്ചിരുന്നു. സൗബിന്റെ ഡാൻസിനൊപ്പം പിടിച്ചു നിൽക്കാൻ പറ്റിയില്ലെങ്കിലും വിനീതിനൊപ്പം പാട്ടിൽ ബേസിൽ കട്ടയ്ക്ക് നിന്നു. പാട്ടിനെ പ്രശംസിച്ചു കൊണ്ട് നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്.

പാട്ട് എങ്കിൽ പാട്ട്.. ദേ പിടിച്ചോ 🤙🏼Vineeth × Basil 😅🔥 pic.twitter.com/s3CYhTMAhd

'ആവേശം' എന്ന സിനിമക്ക് ശേഷം അൻവർ റഷീദ് എന്റർടൈയ്ൻമെന്റ് നിർമ്മിക്കുന്ന സിനിമയാണ് 'പ്രാവിൻകൂട് ഷാപ്പ്'. നവാ​ഗതനായ ശ്രീരാജ് ശ്രീനിവാസൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജനുവരി 16 ന് പ്രാവിൻകൂട് ഷാപ്പ് തിയേറ്ററുകളിലെത്തും. സിനിമയുടെ ട്രെയ്‌ലർ നേരത്തെ തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പ്രാവിൻ കൂട് ഷാപ്പിൽ നടന്ന ഒരു മരണവും അത് അന്വേഷിക്കാനെത്തുന്ന ഉദ്യോഗസ്ഥനെയുമാണ് ട്രെയ്‌ലറിൽ കാണാൻ സാധിക്കുന്നത്.

Also Read:

Entertainment News
തിയേറ്ററിൽ കണ്ട് ആസ്വദിക്കൂ, 'മാർക്കോ' ഉടനെയൊന്നും ഒടിടിയിലേക്കില്ല; പ്രതികരിച്ച് നിർമാതാക്കൾ

ചിത്രത്തിൽ കേസ് അന്വേഷിക്കാനെത്തുന്ന പൊലീസ് ഉദ്യോ​ഗസ്ഥനാണ് ബേസിൽ ജോസഫിന്റെ കഥാപാത്രം. 'മഞ്ഞുമ്മൽ ബോയ്‌സി'ന്റെ വൻ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം കൂടിയാണ് പ്രാവിൻ കൂട് ഷാപ്പ്. തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഷ്ണു വിജയ്‌യാണ്‌ ചിത്രത്തിന്റെ സം​ഗീതസംവിധാനം നിർവഹിക്കുന്നത്.

Content Highlights:  Basil Joseph sang along with Vineeth at the promotion event of Pravinkoot Shapu movie

To advertise here,contact us