സൂര്യയും കാർത്തിക് സുബ്ബരാജും ഒന്നിക്കുമ്പോൾ എന്ത് സംഭവിക്കും! അറിയാന്‍‌ മാസങ്ങള്‍ മാത്രം; റിലീസ് ഡേറ്റ് എത്തി

സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ചിത്രത്തിന്‍റെ റിലീസ് തീയതി ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. മെയ് ഒന്നിനാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.

The One from May One !!#Retro in Cinemas Worldwide from May 1st 2025#LoveLaughterWar#TheOneMayOne pic.twitter.com/f6kDAp5cod

സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ. കഴിഞ്ഞ മാസമായിരുന്നു സിനിമയുടെ ടൈറ്റിൽ റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ ടീസറിനും വലിയ സ്വീകാര്യത നേടാനായിരുന്നു. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക.

Also Read:

Entertainment News
പറഞ്ഞതുപോലെ ബഞ്ച് മാർക്കുമായി ഉണ്ണി; ഏഴ് ദിവസം കൊണ്ട് അഞ്ച് കോടി നേടി മാർക്കോ തെലുങ്ക് പതിപ്പ്

ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്. 80 കോടി രൂപയ്ക്കാണ് സിനിമയുടെ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്. സിരുത്തൈ ശിവ സംവിധാനം ചെയ്ത കങ്കുവയാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സൂര്യ ചിത്രം. മോശം പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. സൂര്യയുടെ തിരിച്ചു വരവാകും 'റെട്രോ' എന്നാണ് ആരാധകർ പറയുന്നത്.

Content Highlights: Reports that Suriya movie Retro to release in May

To advertise here,contact us