'ഒട്ടും ഫ്രണ്ട്‌ലി ആയ ആളല്ല എ ആർ റഹ്മാൻ, അദ്ദേഹത്തിന്റെ ചിന്ത എപ്പോഴും ജോലി ചെയ്യുന്നതിലാണ്'; സോനു നിഗം

"ചിലപ്പോൾ മണിരത്നം സാറിനെപ്പോലെ അദ്ദേഹത്തിന്റെ പഴയ സുഹൃത്തുക്കളോട് അദ്ദേഹം സംസാരിക്കുമായിരിക്കാം"

എല്ലാവരോടും തുറന്നു സംസാരിക്കുന്ന വ്യക്തിയല്ല സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ എന്ന് ​ഗായകൻ സോനു നിഗം. അദ്ദേഹം ഫ്രണ്ട്ലി ആയിട്ടുള്ള ഒരാളല്ല. അദ്ദേഹത്തിന്റെ ചിന്ത എപ്പോഴും ജോലി ചെയ്യുന്നതിലാണെന്നും സോനു നിഗം പറഞ്ഞു. ഹലോ, ഹായ് എന്നതിൽ കൂടുതൽ ഒന്നും തന്നെ ഞങ്ങൾ പരസ്പരം സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന് അങ്ങനെ സംസാരിക്കാൻ അറിയില്ല. അത് അദ്ദേഹത്തിന്റെ കുഴപ്പമല്ല. അദ്ദേഹം അങ്ങനെയാണ്. വളരെ ഡിറ്റാച്ച്ഡ് ആയ വ്യക്തിയാണ് അദ്ദേഹം. കുടുംബവുമായി അദ്ദേഹത്തിന് അടുപ്പം ഉണ്ടായിരിക്കാം. പക്ഷെ അദ്ദേഹം ആരോടും അടുപ്പത്തോടെ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ആരെയും തന്റെ ജീവിതത്തിലേക്ക് അടുപ്പിക്കാറില്ലെന്നും ഒ2 ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സോനു നി​ഗം പറഞ്ഞു.

Also Read:

Entertainment News
ഗെയിം ഓവർ! വീണ്ടും അടിപതറി ഷങ്കർ; മോശം പ്രതികരണങ്ങളുമായി രാം ചരണിന്റെ ഗെയിം ചേഞ്ചർ

'ബന്ധങ്ങളില്ലാത്ത ആളാണ് എ ആർ റഹ്മാൻ. അദ്ദേഹം എല്ലാവരോടും തുറന്ന് സംസാരിക്കുന്ന ഒരാളല്ല. എന്റെ അടുത്ത് അദ്ദേഹം ഒരിക്കലും അങ്ങനെ സംസാരിച്ചിട്ടില്ല. ആരോടും അങ്ങനെ സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടുമില്ല. ചിലപ്പോൾ മണിരത്നം സാറിനെപ്പോലെ പഴയ സുഹൃത്തുക്കളോട് അദ്ദേഹം സംസാരിക്കുമായിരിക്കാം. അദ്ദേഹത്തെ ദിലീപ് എന്ന വ്യക്തിയായി കണ്ടിട്ടുള്ള ആളുകളോട് അദ്ദേഹം സംസാരിക്കുന്നുണ്ടാവാം. പക്ഷേ ഞാൻ ഒരിക്കലും അദ്ദേഹം ആരോടും തുറന്നു സംസാരിക്കുന്നത് കണ്ടിട്ടേയില്ല.

Also Read:

Entertainment News
ഷൂട്ട് ചെയ്ത സീൻ പടത്തിലില്ല; 'അടുത്ത സിനിമയിൽ ഒരുമിച്ച് അഭിനയിക്കാം', സുലേഖയ്ക്ക് ആസിഫിന്റെ ഉറപ്പ്

അദ്ദേഹം ഫ്രണ്ട്ലി ആയിട്ടുള്ള ഒരാളല്ല. അദ്ദേഹം അദ്ദേഹത്തിന്റെ ജോലി ചെയ്യുന്നു പ്രാർത്ഥിക്കുന്നു, ആരോടും മോശമായി പെരുമാറാറില്ല, ആരെയും ഉപദ്രവിക്കാറില്ല, മോശമായി സംസാരിക്കാറില്ല. അദ്ദേഹത്തിന്റെ ചിന്ത എപ്പോഴും ജോലി ചെയ്യുന്നതിലാണ്. ഞങ്ങൾ ഒരിക്കൽ അമേരിക്കയിലേക്ക് ഒരുമിച്ച് ടൂർ പോയിരുന്നു. അന്ന് ഹലോ, ഹായ് എന്നതിൽ കൂടുതൽ ഒന്നും തന്നെ ഞങ്ങൾ പരസ്പരം സംസാരിച്ചിട്ടില്ല', സോനു നിഗം പറഞ്ഞു.

Also Read:

Entertainment News
പുഷ്പയോട് തിയേറ്ററിൽ ഏറ്റുമുട്ടി പരാജയപ്പെട്ടു, ഒടുവിൽ ആ സിദ്ധാർഥ് ചിത്രം ഒടിടിയിൽ

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് സോനു നിഗവും എ ആർ റഹ്മാനും ഒന്നിച്ചിട്ടുണ്ട്. 'ഗുസാരിഷ്,' 'താൽ,' 'സാതിയ', 'ദിൽ സേ.' എന്നിവ അവയിൽ ചിലത് മാത്രം.

Content Highlights: AR Rahman is not a friendly person says Sonu Nigam

To advertise here,contact us