അജിത്തിനൊപ്പം ചിത്രം ചെയ്യാൻ ആ​ഗ്രഹമുണ്ട്; മനസ് തുറന്ന് ലോകേഷ് കനകരാജ്

ഒരു വേദിയിൽ വെച്ച് ലോകേഷ് പറയുന്ന ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഇന്ന് തമിഴിലെ മുൻ നിര സംവിധായകരിൽ ഒരാളാണ് ലോകേഷ് കനകരാജ്. രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന കൂലി എന്ന ചിത്രമാണ് ലോകേഷിന്റേതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. അതിനിടയിൽ തനിക്ക് അജിത്തിനൊപ്പം സിനിമ ചെയ്യാൻ താല്പര്യം ഉണ്ടെന്ന് പറയുകയാണ് ലോകേഷ്. ഇവർ ഒന്നിക്കുന്ന സിനിമയ്ക്ക് സാധ്യതയുണ്ടെന്നും സംവിധായകൻ പറഞ്ഞു. ഒരു വേദിയിൽ വെച്ച് ലോകേഷ് പറയുന്ന ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

BREAKING: Lokesh Kanagaraj CONFIRMS his project with Ajith Kumar✅ pic.twitter.com/1vFyhVdAcE

Lokesh Kanagaraj CONFIRMS his project with Ajith Kumar#LokeshKanagaraj #AjithKumar pic.twitter.com/rwtl3oVJEr

അതേസമയം, രജനികാന്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'കൂലി'. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആവേശത്തോടെയാണ് രജനി ആരാധകർ സ്വീകരിക്കുന്നത്. ഇന്ത്യയിലേക്ക് സിംഗപ്പൂർ, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നടത്തുന്ന സ്വർണ്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോർട്ട്.

Also Read:

Entertainment News
അനശ്വര രാജന് ഇത് ഭാഗ്യ വർഷമോ? രേഖാചിത്രത്തിന് പിന്നാലെ ഹിറ്റടിക്കാൻ എന്ന് സ്വന്തം പുണ്യാളനും

കൂലിയുടെ 70 ശതമാനം ചിത്രീകരണം പൂർത്തിയായെന്നും ജനുവരി 13 മുതൽ 28 വരെയാണ് നിലവിലെ ഷെഡ്യൂൾ പ്ലാൻ ചെയ്തിരിക്കുന്നതെന്നും രജനികാന്ത് അടുത്തിടെ പറഞ്ഞിരുന്നു. ചിത്രത്തിൽ ആമിർ ഖാനും ഒരു പ്രധാന വേഷത്തിലെത്തുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു.

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. 38 വർഷങ്ങൾക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം.

Content Highlights:  Lokesh Kanagaraj wants to do a film with Ajith

To advertise here,contact us