അങ്കെ പാര് കണ്ണാ… HE IS BACK! ജയിലർ 2 പ്രഖ്യാപനവുമായി ടീസർ

സിനിമയുടെ രണ്ടാം ഭാഗം നിർമാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

രജനികാന്ത് ആരാധകര്‍ ആഘോഷമാക്കിയ വിജയമായിരുന്നു 2023 ല്‍ പുറത്തിറങ്ങിയ ജയിലര്‍ സിനിമയുടേത്. ബീസ്റ്റ് എന്ന സിനിമയ്ക്ക് ശേഷം സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ജയിലര്‍. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം നിർമാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചാണ് പ്രഖ്യാപനം. ഞൊടിയിടയിലാണ് ജയിലർ 2 ടീസർ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

അനിരുദ്ധ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ജയിലറിൽ വിനായകൻ, രമ്യ കൃഷ്ണൻ, വസന്ത്, സുനിൽ, തമന്ന, വി ടി വി ഗണേഷ് എന്നിവർക്കൊപ്പം മോഹൻലാലും കന്നഡ നടൻ ശിവരാജ് കുമാറും ബോളിവുഡ് താരം ജാക്കി ഷ്രോഫും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ വേഷത്തിന് മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രതികരണവും ലഭിച്ചിരുന്നു. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ആർ നിർമൽ ആയിരുന്നു.

Also Read:

Entertainment News
ലോകേഷിന്റെ 'കൂലി' കഴിഞ്ഞിട്ട് വേണം ദുൽഖറിനൊപ്പമുള്ള സിനിമ തുടങ്ങാൻ; സൗബിൻ ഷാഹിർ

ജയിലർ സിനിമയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയിലാണ് രജനികാന്ത് ഇപ്പോൾ അഭിനയിക്കുന്നത്. ഇതിന്റെ ഷൂട്ടിംഗ് കഴിഞ്ഞാലുടൻ താരം ജയിലർ 2 വിൽ ജോയിൻ ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Content Highlights: The crew announced the second part of Jailer movie

To advertise here,contact us