ഉദയനിധി സ്റ്റാലിന്‍ നല്‍കിയ അഡ്വാന്‍സ് കാരണം വഴിമുടങ്ങിയ വിജയ് ചിത്രം; ഓര്‍മകളുമായി മഗിഴ് തിരുമേനി

അജിത്തിനെ നായകനാക്കി ഒരുക്കിയ വിടാമുയർച്ചിയാണ് ഇനി പുറത്തിറങ്ങാനുള്ള മഗിഴ് തിരുമേനി ചിത്രം

തടം, കലാഗ തലൈവൻ തുടങ്ങിയ സിനിമകളിലൂടെ സിനിമാപ്രേമികളുടെ മനസിൽ ഇടം പിടിച്ച സംവിധായകനാണ് മഗിഴ് തിരുമേനി. അജിത്തിനെ നായകനാക്കി ഒരുക്കിയ വിടാമുയർച്ചിയാണ് ഇനി പുറത്തിറങ്ങാനുള്ള മഗിഴ് തിരുമേനി ചിത്രം. വിജയ്‌യെ നായകനാക്കി ഒരു ചിത്രം മഗിഴ് സംവിധാനം ചെയ്യാനൊരുങ്ങുന്നു എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ആ സിനിമയെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് സംവിധായകൻ.

മൂന്ന് കഥകൾ വിജയ് സാറിനോട് പറഞ്ഞിരുന്നു. അതിൽ ഒന്ന് വിജയ് സാറിനു ഇഷ്ടമാകുകയും ചെയ്‌തു. എന്നാൽ ഉദയനിധി സ്റ്റാലിനുമായി നേരത്തെ കരാറിലൊപ്പിട്ട കലാഗ തലൈവൻ എന്ന സിനിമ പൂർത്തിയാക്കാനുണ്ടായിരുന്നതിനാൽ വിജയ്‌യുമായിട്ടുള്ള ചിത്രം ഒഴിവാക്കേണ്ടി വന്നെന്നും മഗിഴ് തിരുമേനി പറയുന്നു. 'മൂന്ന് കഥകളാണ് ഞാൻ വിജയ് സാറിനോട് പറഞ്ഞത്. കഥ കേട്ട് അദ്ദേഹം 'നിങ്ങൾ എന്നെ ആശയക്കുഴപ്പത്തിലാക്കി മഗിഴ്. മൂന്ന് കഥകളും വളരെ മികച്ചതാണ്. നിങ്ങൾ ഈ മൂന്നിൽ ഒന്ന് തിരഞ്ഞെടുക്കുക,നമുക്ക് അത് തുടങ്ങാം' എന്നാണ് പറഞ്ഞത്. അങ്ങനെ ഞാൻ ഒരു കഥ തിരഞ്ഞെടുക്കുകയും വിജയ് സാർ അതിന് ഓക്കേ പറയുകയും ചെയ്‌തു.

Also Read:

Entertainment News
സൂര്യ ആരാധകർക്ക് ഇനി ആഘോഷനാളുകൾ, 'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; അപ്‌ഡേറ്റുമായി നിർമാതാവ്

എന്നാൽ അതിന് ഒരാഴ്ച മുൻപ് ഉദയനിധി സ്റ്റാലിൻ കലഗ തലൈവൻ എന്ന സിനിമ ചെയ്യാനായി എനിക്ക് ടോക്കൺ അഡ്വാൻസ് തന്നിരുന്നു. അതുകൊണ്ട് ഞാൻ ഉദയനിധിയോട് പോയി താങ്കള്‍ അനുവാദം തന്നാൽ വിജയ് സാറുമായുള്ള സിനിമ കഴിഞ്ഞതിന് ശേഷം ഈ സിനിമയുമായി മുന്നോട്ട് പോകാമെന്ന് പറഞ്ഞു. എന്നാൽ ഉദയനിധി അതിന് സമ്മതിച്ചില്ല. അത് ഞാൻ വിജയ് സാറിനോട് പറഞ്ഞു. അദ്ദേഹം എന്നോട് പോയി കലഗ തലൈവൻ പൂർത്തിയാക്കാൻ പറഞ്ഞു. ഇപ്പോഴും ആ മൂന്ന് കഥകൾ വിജയ് സാറിനായി കാത്തിരിക്കുകയാണ്. അദ്ദേഹമാണ് ഇനി അതിൽ ഉത്തരം പറയേണ്ടത്', മഗിഴ് തിരുമേനി പറഞ്ഞു.

Also Read:

Entertainment News
'അന്ന് അത് നടന്നിരുന്നെങ്കിൽ അതൊരു ഇന്റർനാഷണൽ സിനിമയായി മാറിയേനെ'; വിജയ്‌യുമായുള്ള സിനിമയെക്കുറിച്ച് ജിവിഎം

വിടാമുയർച്ചി ജനുവരി 23 ന് തിയേറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. നേരത്തെ സിനിമയുടെ ടീസർ പുറത്തുവന്നിരുന്നു. നിറയെ ആക്ഷനും ഒപ്പം ഇമോഷനുമുള്ള ഒരു പക്കാ എൻ്റർടൈയ്നർ ആകും ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നത്. 'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Content Highlights: Magizh Thirumeni talks about Vijay movie

To advertise here,contact us