വിജയ് ചിത്രം മാത്രമല്ല, ഈ വർഷം മമിതയുടെ മറ്റൊരു തമിഴ് പടം കൂടി റിലീസിനുണ്ട്, അപ്ഡേറ്റുമായി നെറ്റ്ഫ്‌ളിക്സ്

ഈ വർഷം നെറ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യുന്ന തമിഴ് ചിത്രങ്ങളുടെ ലിസ്റ്റിലാണ് മമിത അഭിനയിക്കുന്ന മറ്റൊരു സിനിമയുടെ അപ്‌ഡേഷൻ പങ്കുവെച്ചിരിക്കുന്നത്.

വിജയ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദളപതി 69. രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് വിജയ് അവസാനമായി അഭിനയിക്കുന്ന സിനിമയായതിനാൽ വലിയ പ്രതീക്ഷകളാണ് സിനിമയ്ക്ക് മേൽ ഉള്ളത്. ചിത്രത്തിൽ മലയാളത്തിലെ മമിതാ ബൈജുവും ഭാഗമാകുന്നുണ്ട്. എന്നാൽ ഈ വർഷത്തെ മമിതയുടെ മറ്റൊരു തമിഴ് സിനിമയുടെ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് നെറ്റ്ഫ്‌ളിക്സ്.

ലവ് ടുഡേ സംവിധായകൻ പ്രദീപ് രംഗനാഥൻ നായകനാകുന്ന ചിത്രമാണ് മമിതയുടെ ഈ വർഷം പുറത്തിറങ്ങുന്ന ചിത്രം. ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ ഒന്നും പുറത്തുവിട്ടിട്ടില്ല. ഈ വർഷം നെറ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യുന്ന തമിഴ് ചിത്രങ്ങളുടെ ലിസ്റ്റിലാണ് സിനിമയുടെ അപ്‌ഡേഷൻ പങ്കുവെച്ചിരിക്കുന്നത്.

Also Read:

Entertainment News
അജിത്, സൂര്യ, ദുല്‍ഖര്‍…ഇതിപ്പോ എല്ലാരും ഉണ്ടല്ലോ; തമിഴ്‌നാട് നെറ്റ്ഫ്‌ളിക്‌സിന്റെ കയ്യില്‍

അതേസമയം, തമിഴിലെ ഈ കൊല്ലത്തെ പ്രധാനപ്പെട്ട പത്തോളം റിലീസുകള്‍ വാങ്ങിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. കമൽ ഹാസൻ-മണിരത്‌നം കൂട്ടുകെട്ടിന്റെ തഗ് ലൈഫ് മുതൽ അജിത് കുമാർ നായകനാകുന്ന വിടാമുയർച്ചിയും സൂര്യയുടെ റെട്രോയും അടക്കം നിരവധി സിനിമകളുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിട്ടുണ്ട്. റീലീസ് തീയതി പോലും കൃത്യമായി പുറത്തുവിടാത്ത ചിത്രങ്ങളും നെറ്റ്ഫ്ലിക്സ് വാങ്ങിയ ലിസിറ്റിൽ ഉണ്ടെന്നതാണ് ആരാധകരെ അതിശയിപ്പിക്കുന്നത്.

Content Highlights:  Not only the Vijay film Mamita also has another Tamil film releasing this year

To advertise here,contact us