ഇനി മുഴുവൻ ശ്രദ്ധയും ഇന്ത്യൻ 3 യിൽ, അടുത്ത ആറ് മാസത്തിനുള്ളിൽ ചിത്രം പുറത്തിറക്കാനാകും; ഷങ്കർ

ഇന്ത്യൻ 3 തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നും മൂന്നാം ഭാഗം ഉറപ്പായും പ്രേക്ഷകർ സ്വീകരിക്കുമെന്നും ഷങ്കർ

കമൽ ഹാസനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത ചിത്രമാണ് ഇന്ത്യൻ 2. 1996 ൽ വന്ന ഇന്ത്യൻ എന്ന സിനിമയുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ സിനിമയ്ക്ക് എന്നാൽ റിലീസിന് ശേഷം വലിയ വിമർശനങ്ങൾ ആണ് നേരിടേണ്ടി വന്നത്. മോശം തിരക്കഥയുടെയും സംവിധാനത്തിന്റെയും പേരിൽ മോശം പ്രതികരണങ്ങൾ ഏറ്റുവാങ്ങിയ സിനിമ ബോക്സ് ഓഫീസിലും പരാജയമായിരുന്നു. ഒരു മൂന്നാം ഭാഗത്തിനുള്ള സൂചന നൽകിക്കൊണ്ടായിരുന്നു ഇന്ത്യൻ 2 അവസാനിച്ചത്. സിനിമയെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ ഷങ്കർ.

Also Read:

Entertainment News
വീണ്ടും ഹിറ്റടിച്ച് ബേസിൽ, കിടിലൻ ട്വിസ്റ്റും മ്യൂസിക്കും; മികച്ച പ്രതികരണങ്ങൾ നേടി 'പ്രാവിൻകൂട് ഷാപ്പ്'

സിനിമയുടെ ഷൂട്ട് ഉടൻ ആരംഭിക്കുമെന്നും അടുത്ത ആറ് മാസത്തിനുള്ളിൽ ചിത്രം പുറത്തിറക്കാനാകുമെന്നും ഷങ്കർ പറഞ്ഞു. ചിത്രത്തിന്റെ ഒരുപാട് വിഎഫ്എക്സ് വർക്ക് ഇനിയും പൂർത്തിയാക്കാനുണ്ട്. ഗെയിം ചേഞ്ചർ റിലീസായ സ്ഥിതിക്ക് ഇനി ഇന്ത്യൻ 3 യിലാണ് മുഴുവൻ ശ്രദ്ധയുമെന്നും ഷങ്കർ പറഞ്ഞു. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഷങ്കർ ഇക്കാര്യം പറഞ്ഞത്.

Also Read:

Entertainment News
38 വർഷങ്ങൾക്ക് ശേഷവും ഹൗസ്ഫുള്‍ അടിക്കുമോ ഇൻസ്പെക്ടർ ബൽറാം?; മമ്മൂട്ടിയുടെ 'ആവനാഴി' നാളെ തിയേറ്ററുകളിൽ

മൂന്നാം ഭാഗം തിയേറ്റർ റിലീസ് ഒഴിവാക്കി ഒടിടിയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ 3 തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നും മൂന്നാം ഭാഗം ഉറപ്പായും പ്രേക്ഷകർ സ്വീകരിക്കുമെന്നും വികടന് നൽകിയ അഭിമുഖത്തിൽ ഷങ്കർ പറഞ്ഞിരുന്നു. സിദ്ധാർത്ഥ്, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ എന്നിവരായിരുന്നു ഇന്ത്യൻ 2 ലെ അഭിനേതാക്കൾ. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് ചിത്രം നിർമിച്ചത്.

Content Highlights: Director Shankar talks about Indian 3 release

To advertise here,contact us