ഡബിൾ ആക്ഷനും കട്ട ത്രില്ലും, തിരിച്ചുവരവിന്റെ പാതയിൽ മാർവെൽ സ്റ്റുഡിയോസ്; 'ഡെയർഡെവിൾ ബോൺ എഗെയ്ൻ' ട്രെയ്‌ലർ

ചാർലി കോക്സ് ഡെയർഡെവിളായി എത്തുമ്പോൾ വിൻസെൻ്റ് ഡി ഒനോഫ്രിയോ വിൽ‌സൺ ഫിസ്ക്ക് എന്ന വില്ലനായി എത്തുന്നു

സിനിമകളെ പോലെ തന്നെ മാർവെല്ലിന്റെ ടെലിവിഷൻ ഷോകൾക്കും ആരാധകർ ഏറെയാണ്. മികച്ച കഥാപശ്ചാത്തലവും ആക്ഷനും കൂടിച്ചേർന്ന് കാഴ്ചക്കാരെ ആവേശത്തിലാഴ്ത്താൻ ഒരോ ഷോകളും ശ്രമിക്കാറുണ്ട്. ഏറെ ആരാധകരുള്ള മാർവെൽ കഥാപാത്രങ്ങളിൽ ഒന്നാണ് ഡെയർഡെവിൾ. നേരത്തെ നെറ്റ്ഫ്ലിക്സിന്റെ ഭാഗമായി മൂന്ന് സീസണുകളിലായി ഡെയർഡെവിളിൻ്റെ സീരീസ് പുറത്തുവന്നിരുന്നു. ഡെയർഡെവിളിൻ്റെ പുതിയ സീരീസ് പുറത്തിറങ്ങാൻ ഒരുങ്ങുന്നെന്നുള്ള വാർത്തകൾ നേരത്തെ മാർവെൽ സ്റ്റുഡിയോസ് പുറത്തുവിട്ടിരുന്നു. വലിയ പ്രതീക്ഷകളോടെ ആരാധകർ കാത്തിരുന്ന ഡെയർഡെവിൾ ബോൺ എഗെയ്നിന്റെ ട്രെയ്‌ലർ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

Also Read:

Entertainment News
വാലെന്റൈൻസ് ദിനം കളറാക്കാൻ വീണ്ടും 'ഓ മൈ കടവുളേ' ടീം, ഇത്തവണയും വിജയം ആവർത്തിക്കുമോ? 'ഡ്രാഗൺ' അപ്ഡേറ്റ്

ഡെയർഡെവിൾ ആയ മാറ്റ് മർഡോക്കും കഥയിലെ വില്ലനായ വിൽസൺ ഫിസ്ക്കും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് ട്രെയ്‌ലർ ആരംഭിക്കുന്നത്. ഒരു പക്കാ ആക്ഷൻ ട്രീറ്റ് ആകും പുതിയ സീരീസ് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. മാർച്ച് 4 ന് ഡിസ്നി പ്ലസിലൂടെ ഡെയർഡെവിൾ സ്ട്രീം ചെയ്യും. ആദ്യ മൂന്ന് സീരിസിലെ അഭിനേതാക്കൾ തന്നെയാണ് ഇത്തവണയും തിരികെയെത്തുന്നത്. ചാർലി കോക്സ് ഡെയർഡെവിൾ എന്ന ആക്ഷൻ ഹീറോയായായി എത്തുമ്പോൾ വിൻസെൻ്റ് ഡി ഒനോഫ്രിയോ വിൽ‌സൺ ഫിസ്ക്ക് എന്ന വില്ലനായി എത്തുന്നു.

ഹീതർ ഗ്ലെൻ ആയി മാർഗരിറ്റ ലെവീവ, ബിബി യൂറിച്ച് ആയി ജെന്നിയ വാൾട്ടൺ, ഡാനിയൽ ബ്ലേഡായി മൈക്കൽ ഗാൻഡോൾഫിനി, കിർസ്റ്റൺ മക്‌ഡഫിയായി നിക്കി എം ജെയിംസ്, ചെറിയായി ക്ലാർക്ക് ജോൺസൺ, ഷീല റിവേരയായി സബ്രിന ഗുവേര, ബക്ക് കാഷ്മാൻ ആയി ആർട്ടി ഫ്രൂഷൻ എന്നിവരും സീരിസിൽ എത്തുന്നുണ്ട്. ക്യാപ്റ്റൻ അമേരിക്ക: ബ്രേവ് ന്യൂ വേൾഡ് ആണ് ഇനി പുറത്തിറങ്ങാനുള്ള മാർവെൽ ചിത്രം. 'ദ ഫാൽക്കൺ ആൻഡ് ദി വിൻ്റർ സോൾജിയർ' എന്ന ടെലിവിഷൻ മിനിസീരീസിൻ്റെ തുടർച്ചയും, മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലെ 35-ാമത്തെ ചിത്രവുമാണ് ഇത്. ആൻ്റണി മാക്കി ആണ് ചിത്രത്തിൽ ക്യാപ്റ്റൻ അമേരിക്കയായി എത്തുന്നത്. 2025 ഫെബ്രുവരി 14 ന് ചിത്രം പുറത്തിറങ്ങും.

Content Highlights:Marvel Studios Daredevil Bore Again trailer out now

To advertise here,contact us