കന്നഡ വഴി ബെര്‍ലിനിലേക്ക്; അപൂര്‍വ നേട്ടം സ്വന്തമാക്കി ദിലീഷ് പോത്തന്‍

നേട്ടം സ്വന്തമാക്കിയ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഒരു മലയാളച്ചിത്രവുമായും ബന്ധമുണ്ട്

സംവിധായകനൊപ്പം നടനായും തിളങ്ങുകയാണ് ദിലീഷ് പോത്തന്‍. പ്രധാന വേഷത്തിലെത്തിയ റൈഫിള്‍ ക്ലബ് തിയേറ്ററിലും ഒടിടിയിലും മികച്ച നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ ദിലീഷ് അഭിനയിച്ച മറ്റൊരു ചിത്രവും ആഗോളതലത്തില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇത്തവണ മലയാളത്തിലല്ല, കന്നഡ സിനിമയിലൂടെയാണ് താരം നേട്ടം കൊയ്തിരിക്കുന്നത്.

ദിലീഷ് പോത്തന്‍ കേന്ദ്ര കഥാപാത്രങ്ങളിലൊരാളായി എത്തിയ കന്നഡ ചിത്രം വാഗച്ചിപനി(Tiger's Pond) ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. മേളയില്‍ വെച്ചായിരിക്കും സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ നടക്കുക.

Also Read:

Entertainment News
നടന്‍ എന്ന വിളിയില്‍ ബുദ്ധിമുട്ട് തോന്നി,പക്ഷെ ആ ലാല്‍ ജോസ് ചിത്രം എല്ലാം മാറ്റിമറിച്ചു; ഉണ്ണി മുകുന്ദന്‍

ബെര്‍ലിന്‍ മേളയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഫീച്ചര്‍ വിഭാഗത്തിലെ ആദ്യ കന്നഡ ചിത്രം കൂടിയാണ് വാഗച്ചിപനി. നടേഷ് ഹെഗ്‌ഡെ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം അനുരാഗ് കശ്യപ്, രഞ്ജന്‍ സിംഗ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. നടേഷും നിര്‍മാണത്തില്‍ പങ്കാളിയാണ്. ദിലീഷ് പോത്തനൊപ്പം, അച്യുത് കുമാര്‍, ഗോപാല്‍ ഹെഗ്‌ഡെ, സുമിത്ര തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

വാഗച്ചിപനിയ്ക്ക് മലയാളച്ചിത്രമായ റൈഫിള്‍ ക്ലബുമായും ഒരു ബന്ധമുണ്ട്. സംവിധായകന്‍ നടേഷും നിര്‍മാതാക്കളിലൊരാളായ അനുരാഗ് കശ്യപും ദിലീഷ് പോത്തനൊപ്പം ശ്രദ്ധേയ വേഷങ്ങളില്‍ റൈഫിള്‍ ക്ലബിലുണ്ടായിരുന്നു.

Content Highlights: Dileesh Pothan acted Kannada movie selected for Berlin Film Festival

To advertise here,contact us