'ജോണി വാക്കർ 2 ചെയ്യാൻ മമ്മൂട്ടിയ്ക്കും ദുൽഖറിനും താല്പര്യമില്ല';വൈറലായി ജയരാജിന്‍റെ വാക്കുകള്‍‌

"ജോണി വാക്കറിലെ സ്വാമി എന്ന കഥാപാത്രത്തിനായി ലാലിനെ വിളിച്ചിരുന്നു. ഞാൻ ഇല്ലെന്ന് ലാൽ അന്ന് പറഞ്ഞു"

മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ജയരാജ്. മമ്മൂട്ടിയെ നായകനാക്കി 1992 ൽ അദ്ദേഹം സംവിധാനം ചെയ്ത ജോണി വാക്കർ എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകന്‍ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സിനിമയ്ക്ക് വേണ്ടി മമ്മൂട്ടിയെയും ദുൽഖറിനെയും സമീപിച്ചിരുന്നുവെന്നും അവർക്ക് രണ്ടാം ഭാഗം ചെയ്യാൻ താത്പര്യം ഇല്ലെന്നും ജയരാജ് പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ പല ചിത്രങ്ങളും റീറിലീസ് ചെയ്യുന്നതിന്‍റെ പശ്ചാത്തലത്തില്‍ ജയരാജിന്‍റെ ഈ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

Also Read:

Entertainment News
പ്രേക്ഷകർ നമ്മളെ വിശ്വസിച്ചാണ് ടിക്കറ്റെടുക്കുന്നത്, അവർ ഹാപ്പി ആയാൽ അതാണ് എനിക്ക് കിട്ടുന്ന അവാർഡ്; സുന്ദർ സി

സില്ലിമോങ്സ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജയരാജിന്റെ പ്രതികരണം.

'ജോണി വാക്കർ 2 ചെയ്യാൻ മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞതാണ്. സിനിമ വന്നാൽ ബ്ലോക്ക് ബസ്റ്റർ അടിക്കുമെന്നും ഉറപ്പാണ്. പക്ഷെ അവർക്ക് രണ്ട് പേർക്കും അത്ര താല്പര്യം ഇല്ല. തത്കാലം അത് മാറ്റി വെച്ചിരിക്കുകയാണ്. എന്നാൽ പൂർണമായും ഉപേഷിച്ചിട്ടില്ല. 90 ൽ പുറത്തിറങ്ങിയ ജോണി വാക്കർ ഇപ്പോഴും ട്രെൻഡിൽ നിൽക്കുന്നുണ്ട്'.

Also Read:

Entertainment News
ആദ്യം തല വരട്ടെ, പിള്ളേർ പിന്നാലെയെത്തും, 'വിടാമുയർച്ചിയുമായി ക്ലാഷ് വേണ്ട; റിലീസ് മാറ്റി ധനുഷ് ചിത്രം

'ജോണി വാക്കറിലെ സ്വാമി എന്ന കഥാപാത്രത്തിനായി ലാലിനെ വിളിച്ചിരുന്നു. ഞാൻ ഇല്ലെന്ന് ലാൽ അന്ന് പറഞ്ഞു. കളിയാട്ടം വന്നപ്പോൾ സിദ്ധിഖ് പറഞ്ഞിട്ടാണ് ലാൽ ആ സിനിമയിൽ അഭിനയിക്കുന്നത്. ആ സിനിമ ചെയ്യുമ്പോൾ ലാലിന് ഒട്ടും കോൺഫിൻസ് ഉണ്ടായിരുന്നില്ല. പക്ഷെ ഇപ്പോഴും ലാൽ ചെയ്ത ഏറ്റവും നല്ല സിനിമ കളിയാട്ടമാണ്. അതുപോലെ ഹൈവേ 2 ചെയ്യാൻ വേണ്ടി എല്ലാം ഒരുങ്ങി വന്നു. കാസ്റ്റിംഗ് കാൾ വരെ ചെയ്തിരുന്നു. ചില ടെക്നിക്കൽ കാരണങ്ങൾ കൊണ്ടാണ് അത് നടക്കാതിരുന്നത്,' ജയരാജ് പറഞ്ഞു.

മമ്മൂട്ടിയുടെ ജോണും ജോണി വാക്കറിലെ പാട്ടുകളും കുട്ടപ്പായി എന്ന കഥാപാത്രവും തുടങ്ങി ചിത്രത്തിലെ പല കാര്യങ്ങളും ഇന്നും മലയാള സിനിമാപ്രേമികള്‍ക്കിടയില്‍ ഇന്നും ചര്‍ച്ചയായി ഉയരാറുണ്ട്. റിലീസ് സമയത്ത് തിയേറ്ററുകളില്‍ വിജയം നേടാനാകാതിരുന്ന സിനിമ പിന്നീടുള്ള വര്‍ഷങ്ങളിലാണ് പലരുടെയും പ്രിയ ചിത്രമായി മാറുകയായിരുന്നു.

Content Highlights: Mammootty and Dulquer are not interested in doing Johny Walker 2

To advertise here,contact us