പ്രേക്ഷകർ നമ്മളെ വിശ്വസിച്ചാണ് ടിക്കറ്റെടുക്കുന്നത്, അവർ ഹാപ്പി ആയാൽ അതാണ് എനിക്ക് കിട്ടുന്ന അവാർഡ്; സുന്ദർ സി

'നമ്മളെ വിശ്വസിച്ചാണ് പ്രേക്ഷകർ അവരുടെ കാശ് തന്ന് മൂന്ന് മണിക്കൂർ നേരം തിയേറ്ററിൽ ചെലവഴിക്കുന്നത്. അവരെ സന്തോഷപ്പെടുത്തണം എന്നത് എന്റെ ഒരു ആഗ്രഹമാണ്.'

വിശാലിനെ നായകനാക്കി ഒരുക്കിയ മദ ഗജ രാജയാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സുന്ദർ സി ചിത്രം. 12 വർഷത്തോളം റിലീസ് മുടങ്ങിയിരുന്ന ഒരു ചിത്രം ബോക്സ് ഓഫീസിൽ വലിയ പ്രതികരണം നേടുന്നത് കോളിവുഡ് സിനിമാപ്രേമികളെ അത്ഭുതപ്പടുത്തുകയാണ്. ഇപ്പോൾ സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി സംവിധായകൻ സുന്ദർ സി പറഞ്ഞ അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുന്നത്.

നമ്മളെ വിശ്വസിച്ചാണ് പ്രേക്ഷകർ അവരുടെ കാശ് തന്ന് മൂന്ന് മണിക്കൂർ നേരം തിയേറ്ററിൽ ചെലവഴിക്കുന്നത്. തന്റെ സിനിമയിലൂടെ അവർക്ക് സന്തോഷമാകുന്നുണ്ടെങ്കിൽ അതാണ് തനിക്കുള്ള അവാർഡെന്നാണ് സംവിധായകൻ സുന്ദർ സി മദ ഗജ രാജയുടെ വിജയാഘോഷത്തിനിടെ മനസുതുറന്നത്.

Also Read:

Entertainment News
ആദ്യം തല വരട്ടെ, പിള്ളേർ പിന്നാലെയെത്തും, 'വിടാമുയർച്ചിയുമായി ക്ലാഷ് വേണ്ട; റിലീസ് മാറ്റി ധനുഷ് ചിത്രം

'സിനിമ ഒരു വലിയ ബിസിനസ് ആണ്. ലക്ഷക്കണക്കിന് ആളുകളാണ് അതിനായി പ്രവർത്തിക്കുന്നത്. നമ്മളെ വിശ്വസിച്ചാണ് പ്രേക്ഷകർ അവരുടെ കാശ് തന്ന് മൂന്ന് മണിക്കൂർ നേരം തിയേറ്ററിൽ ചെലവഴിക്കുന്നത്. അവരെ സന്തോഷപ്പെടുത്തണം എന്നത് എന്റെ ഒരു ആഗ്രഹമാണ്. എന്റെ ഒരുപാട് കൊമേർഷ്യൽ സിനിമകൾ ഹിറ്റായിട്ടുണ്ടെങ്കിലും അതിന് പറ്റിയൊരു പൊസിഷൻ എനിക്ക് കിട്ടിയിട്ടില്ല എന്ന വിഷമം എനിക്കുണ്ട്. സിനിമ കാണുന്ന പ്രേക്ഷകർ സന്തോഷമായിരിക്കണം, മീഡിയാസ് ആ വിജയത്തിന് വില നൽകി എന്നെ ആദരിക്കുന്നു. വിതരണക്കാരും തിയേറ്ററുകാരും ഹാപ്പി ആണ്, അതാണ് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അവാർഡ്,' സുന്ദർ സി പറഞ്ഞു.

'ഈ പൊങ്കലിന് തിയേറ്ററുകളെ രക്ഷിച്ചത് താങ്കളുടെ സിനിമയായ മദ ഗജ രാജയാണ്. അതുപോലെ കഴിഞ്ഞ സമ്മറിൽ തിയേറ്ററുകൾക്ക് ആശ്വാസമായ അരൺമനൈയും താങ്കളുടെ സിനിമയാണ്. ഇതിനേക്കാൾ സന്തോഷം എന്താണുണ്ടാകുക', എന്ന് ചടങ്ങിൽ വിജയ് ആന്റണി സുന്ദർ സിയോട് പറയുന്നുണ്ട്.

Also Read:

Entertainment News
വിശാലിന്റെ ബെസ്റ്റ് ടൈം, കംബാക്കിനൊരുങ്ങി നടൻ; ഒരുങ്ങുന്നത് ഗൗതം മേനോന്റെ ഉൾപ്പടെ വമ്പൻ സിനിമകൾ

മദ ഗജ രാജയിലെ സന്താനത്തിന്റെ കോമഡിക്കും മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. രണ്ടാം പകുതിയിലെ കോമഡി സീനുകൾ സിനിമയുടെ പ്രത്യേകതയാണെന്നും വിശാലിന്റെ ഫൈറ്റുകൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആണെന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ. അഞ്ജലി, സന്താനം, വരലക്ഷ്മി ശരത്കുമാർ, സോനു സൂദ്, നിതിൻ സത്യ എന്നിവരാണ് മദ ഗജ രാജയിൽ മറ്റു അഭിനേതാക്കൾ. വിജയ് ആന്റണി ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ജെമിനി ഫിലിം സർക്യൂട്ട് ആണ് സിനിമ നിർമിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് റിച്ചാർഡ് എം നാഥൻ ആണ്. എഡിറ്റിംഗ് പ്രവീൺ കെ എൽ, എൻ ബി ശ്രീകാന്ത്.

Content Highlights: Director Sundar C talks about his film and audience

To advertise here,contact us