വെട്രിമാരൻ മാജിക് തിയേറ്ററിൽ മിസ് ആയോ?; വിടുതലൈ 2 ഒടിടി യിലെത്തുന്നു

തമിഴിന് പുറമെ തെലുങ്കിലും സിനിമ ലഭ്യമാകും എന്നാണ് സൂചന

വെട്രിമാരന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് വിടുതലൈ 2. വിജയ് സേതുപതി, മഞ്ജു വാര്യർ, സൂരി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമയ്ക്ക് തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് ഉടൻ ഉണ്ടാകുമെന്ന വാർത്തകളാണ് വരുന്നത്.

സിനിമ ഈ മാസം 19 മുതൽ ആമസോൺ പ്രൈമിലൂടെ സ്ട്രീം ചെയ്യുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. തമിഴിന് പുറമെ തെലുങ്കിലും സിനിമ ലഭ്യമാകും എന്നാണ് സൂചന. മാത്രമല്ല സിനിമയിൽ നിന്ന് സെൻസർ ചെയ്ത ഭാഗങ്ങൾ ഉൾപ്പടെ ഒരു മണിക്കൂറിൽ കൂടുതൽ ഉള്ള ഫൂട്ടേജുകൾ ഉൾപ്പെടുത്തിയാണ് ചിത്രം ഒടിടി യിൽ എത്തുക എന്നും റിപ്പോർട്ടുകളുണ്ട്.

ബി ജയമോഹന്റെ തുണൈവന്‍ എന്ന കഥയെ ആസ്പദമാക്കിയാണ് വിടുതലൈ 1, 2 ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ കോൺസ്റ്റബിൾ കുമരേശൻ എന്ന കഥാപാത്രമായി സൂരിയെത്തുമ്പോൾ വാത്തിയാർ എന്ന മക്കൾ പടയുടെ തലവനായിട്ടാണ് വിജയ് സേതുപതിയെത്തുന്നത്.

Also Read:

Entertainment News
രേഖാചിത്രം കാണാത്തവരുണ്ടെങ്കിൽ എത്രയും വേഗം പോയി കാണുക: ദുൽഖർ സൽമാൻ

ഇവർക്ക് പുറമെ അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആർ എസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ഇളയരാജയാണ് സംഗീതം നൽകിയിരിക്കുന്നത്. ആർ വേൽരാജാണ് ഛായാഗ്രഹണം. ആർ രാമർ എഡിറ്റിംഗും ജാക്കി കലാസംവിധാനവും നിർവഹിക്കുന്നു.

Content Highlights: Reports that Viduthalai 2 to stream in OTT soon

To advertise here,contact us