പൃഥ്വിരാജിന് പകരം അൻവർ റഷീദിനെ നായകനാക്കി ആയിരുന്നു ആ അമൽ നീരദ് സിനിമ ആദ്യം പ്ലാൻ ചെയ്തത്: സൗബിൻ ഷാഹിർ

'പഠിക്കുന്ന സമയത്ത് അംബുക്ക ബെസ്റ്റ് ആക്ടർ ആയിരുന്നു. ഞങ്ങൾ കണ്ടതിൽ വെച്ചിട്ട് കലക്കൻ നടനാണ് അദ്ദേഹം'

പൃഥ്വിരാജിനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത 'അൻവർ' എന്ന സിനിമയിൽ ആദ്യം നായകനാക്കാൻ ഉദ്ദേശിച്ചിരുന്നത് സംവിധായകൻ അൻവർ റഷീദിനെ ആയിരുന്നെന്ന് സൗബിൻ ഷാഹിർ. നന്നായിട്ട് അഭിനയിക്കുന്ന ആളാണ് അൻവർ റഷീദ്. അമലേട്ടൻ പല തവണ ശ്രമിച്ചതാണ് അംബുക്കയെ വെച്ച് പടം എടുക്കാൻ. പക്ഷേ അംബുക്ക സമ്മതിക്കാത്തതുകൊണ്ടാണ് അത് നടക്കാതിരുന്നത് എന്ന് പ്രാവിൻകൂട് ഷാപ്പ് എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സൗബിൻ പറഞ്ഞു.

Also Read:

Entertainment News
'അജിത്തിനോടും ആരാധകരോടുമുള്ള സ്നേഹം'; 'വിടാമുയർച്ചി ഇഫക്ടിൽ' ഡ്രാഗൺ റിലീസ് നീട്ടി

'അമലേട്ടനും അംബുക്കയും കോളേജിൽ സീനിയർ ജൂനിയറായി പഠിച്ചവരാണ്. പഠിക്കുന്ന സമയത്ത് അംബുക്ക ബെസ്റ്റ് ആക്ടർ ആയിരുന്നു. ഞങ്ങൾ കണ്ടതിൽ വെച്ചിട്ട് കലക്കൻ നടനാണ് അംബുക്ക. സംവിധാനം ചെയ്യുന്ന സമയത്ത് അദ്ദേഹം പറഞ്ഞു തരുന്നതൊക്കെ ശ്രദ്ധിച്ചിട്ടുണ്ട്. ഒരു കഥാപാത്രത്തെ എങ്ങനെ ഉൾക്കൊള്ളണം എന്നൊക്കെ പറഞ്ഞു തരുമ്പോൾ മനസ്സിലാകും. ഇനിയങ്ങനെ അഭിനയിക്കണം എന്ന ആഗ്രഹം അംബുക്കയ്ക്ക് ഒരിക്കലും വരില്ല', സൗബിൻ ഷാഹിർ പറഞ്ഞു.

Also Read:

Entertainment News
ഷൂട്ടിങ്ങിനിടെ സെറ്റിന്റെ സീലിങ് തകര്‍ന്നുവീണു; അർജുൻ കപൂറിന് പരിക്ക്

അതേസമയം സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പ്രാവിൻകൂട് ഷാപ്പ് ജനുവരി 16 ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഒരു കള്ള് ഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും തുടർന്ന് നടക്കുന്ന അന്വേഷണവുമാണ് സിനിമയുടെ ഇതിവൃത്തം. നവാഗതനായ ശ്രീരാജ് ശ്രീനിവാസനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. അൻവർ റഷീദ് എന്റർടൈയ്ൻമെൻറ്സിന്റെ ബാനറിൽ അൻവർ റഷീദ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ് തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലോകമാകെ തരംഗമായി മാറിയ 'മഞ്ഞുമ്മൽ ബോയ്‌സി'ന്‍റെ വലിയ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന്‍ സംവിധാനം ചെയ്ത 'ആവേശ'ത്തിനു ശേഷം എ&എ എന്‍റർടൈയ്ൻമെന്‍റ്സാണ് 'പ്രാവിന്‍കൂട് ഷാപ്പ്' പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Content Highlights: Anwar Rasheed was the first choice for Anvar movie says Soubin

To advertise here,contact us