ഫയർ അല്ല വൈൽഡ്ഫയർ, അനിരുദ്ധിന്റെ അടുത്ത ട്രെൻഡിങ് പാട്ടെത്തി; ഹൈപ്പ് ഉയർത്തി വിടാമുയർച്ചിയിലെ പുതിയ ഗാനം

വിടാമുയർച്ചിയുടെ ട്രെയ്‌ലറിന്റെ അവസാനം ഈ ഗാനം ഉൾപ്പെടുത്തിയിരുന്നു

അജിത്തിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് വിടാമുയർച്ചി. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ ഫെബ്രുവരി 6 ന് തിയേറ്ററിലെത്തും. ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. 'പത്തിക്കിച്ച്' എന്ന് ആരംഭിക്കുന്ന ഗാനം ഒരു പക്കാ ഫാസ്റ്റ് നമ്പർ ആയിട്ടാണ് ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിഷ്ണു എടവൻ ആണ്. ഗാനത്തിലെ റാപ് വരികൾ എഴുതിയിരിക്കുന്നത് അമോഗ് ബാലാജിയാണ്. അനിരുദ്ധ് രവിചന്ദർ യോഗി ശേഖർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്.

Also Read:

Entertainment News
രണ്ട്‌ ദിവസം കൊണ്ട് വിറ്റത് 50,000 ടിക്കറ്റുകൾ; റീ റിലീസിൽ ചരിത്രം കുറിക്കുമോ നോളന്റെ ഇന്റെർസ്റ്റെല്ലാർ?

വിടാമുയർച്ചിയുടെ ട്രെയ്‌ലറിന്റെ അവസാനം ഈ ഗാനം ഉൾപ്പെടുത്തിയിരുന്നു. അതിന് മികച്ച അഭിപ്രായം നേടിയതിനെത്തുടർന്നാണ് അണിയറപ്രവർത്തകർ ഗാനം റിലീസ് ചെയ്തത്. യുഎ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ മുപ്പത് മിനിട്ടാണ് സിനിമയുടെ ദൈർഘ്യം. 'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്.

ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്. 'വേതാളം' എന്ന സിനിമക്ക് ശേഷം അനിരുദ്ധ് - അജിത്കുമാർ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'.മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്. വമ്പൻ തുകക്ക് ഈ ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും സ്വന്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സിന് ഏകദേശം 75 കോടിയാണ് ലഭിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Content Highlights: new song from Ajith film Vidaamuyarchi out now

To advertise here,contact us