ടിനു പാപ്പച്ചൻ വരവറിയിച്ചു…; പുതിയ ചിത്രത്തിന്റെ കാസ്റ്റിംഗ് കോളിന് ഞെട്ടിക്കുന്ന പ്രതികരണം

ഓഡിഷനിൽ പങ്കെടുക്കാനെത്തിയ യുവാക്കളുടെ തിരക്കിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം, ചാവേർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ടിനു പാപ്പച്ചൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ കാസ്റ്റിംഗ് കോളിന് വമ്പൻ പ്രതികരണം. പൂർണ്ണമായും പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി അദ്ദേഹമൊരുക്കുന്ന ചിത്രത്തിന്റെ ഓഡിഷനിൽ പങ്കെടുക്കാൻ നൂറു കണക്കിന് യുവ പ്രതിഭകളാണ് എത്തിച്ചേർന്നത്. ഓഡിഷനിൽ പങ്കെടുക്കാനെത്തിയ യുവാക്കളുടെ തിരക്കിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

An open audition for Tinu Pappachan 's new film happened today. Good turnout 🤝 pic.twitter.com/BBXfTW5tVt

20 നും 27 നും ഇടയിൽ പ്രായമുള്ള യുവാക്കളെ തേടിയുള്ള ചിത്രത്തിന്റെ കാസ്റ്റിംഗ് കാൾ കഴിഞ്ഞ നവംബർ മാസത്തിലാണ് ആദ്യം പുറത്ത് വന്നത്. കൊല്ലം ജില്ലയിൽ നിന്നുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും എന്നും അതിൽ അറിയിച്ചിരുന്നു. ആക്ഷന് പ്രാധാന്യമുള്ള ചിത്രങ്ങൾ ഒരുക്കി വലിയ കയ്യടി നേടിയ സംവിധായകനാണ് ടിനു പാപ്പച്ചൻ. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, രണ്ടാം ചിത്രമായ അജഗജാന്തരം എന്നിവയെല്ലാം ഗംഭീര ആക്ഷൻ രംഗങ്ങൾ നിറഞ്ഞ മാസ്സ് എന്റെർടെയ്നറുകൾ ആയിരുന്നു. വലിയ വിജയങ്ങളാണ് ഈ ചിത്രങ്ങൾ നേടിയത്.

Also Read:

Entertainment News
റെക്കോർഡുകൾക്ക് അവസാനമില്ല, ഗെയിം ചേഞ്ചറിനെ വീഴ്ത്തി 'പുഷ്പ 2' ; ട്രെൻഡിങ് ആയി റീ ലോഡഡ് വേർഷൻ

ശേഷം, കുഞ്ചാക്കോ ബോബൻ നായകനായ അദ്ദേഹത്തിന്റെ ചാവേർ എന്ന ചിത്രം മികച്ച നിരൂപക പ്രശംസയും നേടിയെടുത്തു. ടിനു പാപ്പച്ചന്റെ നാലാമത്തെ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് പ്രതീക്ഷ.

Content Highlights: Tinu Pappachan new movie casting call gets huge response

To advertise here,contact us