'ഇഡ്‌ലി കടൈ' നിങ്ങളെ കരയിപ്പിക്കും, വളരെ ഇമോഷണലും ഹൃദയസ്പർശിയുമായ സിനിമയാണത്; നിത്യ മേനൻ

ധനുഷിന്റെ കരിയറിലെ 52 -ാം ചിത്രവും നാലാമത്തെ സംവിധാന സംരംഭവുമാണ് ഇഡ്‌ലി കടൈ

നടൻ ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇഡ്‌ലി കടൈ. ധനുഷ് തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നതും. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ പുറത്തിറങ്ങുന്ന സിനിമയിൽ നിത്യ മേനനും രാജ്‌കിരണും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. വളരെ ഇമോഷണലും ഹൃദയസ്പർശിയുമായ സിനിമയാണ് ഇഡ്‌ലി കടൈയെന്നും ചിത്രം നിങ്ങളെ കരയിപ്പിക്കുമെന്നും നടി നിത്യ മേനൻ പറയുന്നു. തിരുച്ചിത്രമ്പലത്തിന് ശേഷം ധനുഷും നിത്യ മേനനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Also Read:

Entertainment News
ഈ വർഷത്തെ ആദ്യ ഹിറ്റടിച്ച് വിശാൽ, ഗ്രാൻഡ് കംബാക്കെന്ന് പ്രേക്ഷകർ; ബോക്സ് ഓഫീസിൽ അടിച്ചു കയറി 'മദ ഗജ രാജ'

'വളരെ എനെർജിറ്റിക് ആയ കഥാപാത്രമാണ് ചിത്രത്തിൽ എന്റേത്. ഒരു ഹ്യൂമർ എലെമെന്റും അതിലുണ്ടാകും. ആ കഥാപാത്രം പോലെ നിങ്ങൾ എന്നെ കണ്ടിട്ടുണ്ടാകില്ല. ഇങ്ങനെ ഒരു കഥാപാത്രം ചെയ്യാൻ പറ്റുമെന്ന് പോലും ഞാൻ വിശ്വസിച്ചിരുന്നില്ല. ഇതും എന്നെകൊണ്ട് ചെയ്യാൻ പറ്റുമല്ലേ എന്നാണ് സിനിമ ചെയ്തു കഴിഞ്ഞ് എനിക്ക് തോന്നിയത്', നിത്യ മേനൻ പറഞ്ഞു.

Also Read:

Entertainment News
ലേറ്റ് ആയാലും 'ധ്രുവനച്ചത്തിരം' ലേറ്റസ്റ്റ് ആയി വരും, മദ ഗജ രാജയുടെ വിജയമാണ് എനിക്ക് പ്രചോദനം; ഗൗതം മേനോൻ

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ അണിയറപ്രവർത്തകർ നേരത്തെ പുറത്തിറക്കിയിരുന്നു. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് ഇരു കയ്യിലും ചില സാധനങ്ങളുമായി നില്‍ക്കുന്ന ധനുഷാണ് ഫസ്റ്റ് ലുക്കില്‍ ഉള്ളത്. ധനുഷ് ചെറുപ്പം ലുക്കിലെത്തുന്ന മറ്റൊരു പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ഇതില്‍ രാജ് കിരണിന്റെ കഥാപാത്രത്തെയും കാണാം. 2025 ഏപ്രില്‍ പത്തിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ധനുഷിന്റെ കരിയറിലെ 52 -ാം ചിത്രവും നാലാമത്തെ സംവിധാന സംരംഭവുമാണ് ഇഡ്‌ലി കടൈ. പാ പാണ്ടി, രായന്‍, നിലാവ്ക്ക് എന്‍ മേല്‍ എന്നടി കോപം എന്നീ ചിത്രങ്ങളാണ് നേരത്തെ ധനുഷ് സംവിധാനം ചെയ്തത്. ഇതില്‍ 'നിലാവ്ക്ക് എന്‍ മേല്‍ എന്നടി കോപം' എന്ന ചിത്രം ഫെബ്രുവരി 21 ന് തിയേറ്ററുകളിലെത്തും. ഡൗണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേര്‍ന്നാണ് 'ഇഡ്‌ലി കടൈ' നിര്‍മിക്കുന്നത്. ഡൗണ്‍ പിക്ചേഴ്സിന്റെ ആദ്യ നിര്‍മാണസംരംഭം കൂടിയാണ് ചിത്രം. ജിവി പ്രകാശ് കുമാറാണ് സംഗീതം.

Content Highlights: Idly Kadai is an emotional film says Nithya menen

To advertise here,contact us