സ്റ്റാർ കിഡ്സ് കാരണം എനിക്ക് ലഭിക്കേണ്ട സിനിമകൾ നഷ്ടമായിട്ടുണ്ട് : കാര്‍ത്തിക് ആര്യന്‍

ആ കുടുംബത്തിലാണ് ഞാന്‍ ജനിച്ചതെങ്കില്‍ എനിക്കും ഇതുപോലെ എളുപ്പത്തില്‍ അവസരം ലഭിക്കുമായിരിക്കും

നിരവധി ബോളിവുഡ് സിനിമകളിലൂടെ പ്രശസ്തനായ നടനാണ് കാര്‍ത്തിക് ആര്യന്‍. സ്റ്റാർ കിഡ്സ് കാരണം തനിക് ലഭിക്കേണ്ടിയിരുന്ന പല റോളുകളും നഷ്ടമായിട്ടുണ്ടെന്ന് പറയുകയാണ് നടൻ ഇപ്പോൾ. അതിന് തനിക് പരാതി ഇല്ലെന്നും അത്തരം ഒരു കുടുംബത്തില്‍ നിന്ന് വന്നിരുന്നെങ്കില്‍ ചിലപ്പോള്‍ തനിക്കും സിനിമയില്‍ എളുപ്പം അവസരങ്ങള്‍ ലഭിക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ക്രീൻ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

'എനിക്ക് കിട്ടും എന്ന് കരുതിയ പല സിനിമകളിലും വേഷം ലഭിച്ചില്ല. താര കുടുംബമോ അല്ലെങ്കില്‍ മറ്റുകാര്യങ്ങളോ എല്ലാം അതില്‍ ഭാഗമായിട്ടുണ്ടാവാം. ഗോഡ്ഫാദര്‍മാരോ വഴികാട്ടികളോ ഇല്ലാതെ ഇന്‍ഡസ്ട്രിക്ക് പുറത്ത് നിന്ന് വരുന്നവരേക്കാള്‍ കൂടുതൽ മക്കളോ ബന്ധുക്കളോ ആയ യുവ അഭിനേതാക്കള്‍ക്ക് റോളുകള്‍ ലഭിക്കുന്നത് എളുപ്പമാണെന്ന ധാരണയാണ് സാധാരണയുള്ളത്. ഇത് സത്യമോ അല്ലയോ എന്നൊന്നും ഞാന്‍ പറയുന്നില്ല. അത് ആ സ്റ്റാര്‍ കിഡ്‌സിന്റെ തെറ്റല്ല. ആ കുടുംബത്തിലാണ് ഞാന്‍ ജനിച്ചതെങ്കില്‍ എനിക്കും ഇതുപോലെ എളുപ്പത്തില്‍ അവസരം ലഭിക്കുമായിരിക്കും. എന്തായാലും സ്റ്റാര്‍ കിഡ്‌സിനോടുള്ള അധിക ഓപ്ഷൻസ് കാരണം സിനിമയില്‍ ഞാന്‍ കുറച്ച് കഷ്ടപ്പെട്ടിട്ടുണ്ട്,’ കാര്‍ത്തിക് ആര്യന്‍ പറഞ്ഞു.

Also Read:

Entertainment News
തിയേറ്ററിൽ മോഹൻലാലിന് കൈപൊള്ളി, ഒടിടിയില്‍ രക്ഷപ്പെടുമോ? 'ബറോസ്' സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചു

2011ല്‍ ലവ് രഞ്ജന്‍ സംവിധാനം ചെയ്ത പ്യാര്‍ കാ പഞ്ച്‌നാമ എന്ന ചിത്രത്തിലൂടെയാണ് ആര്യൻ അഭിനയരംഗത്തേക്ക് കടന്നു വന്നത്. 2018 ല്‍ പുറത്തിറങ്ങിയ സോനു കെ ടിറ്റു കി സ്വീറ്റി എന്ന സിനിമയിലൂടെ കാര്‍ത്തിക് ശ്രദ്ധ പിടിച്ച് പറ്റി. ഭൂല്‍ ഭുലയ്യ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗത്തിലൂടെ കോടി ക്ലബ്ബിലും നടൻ കയറിയിരുന്നു.

Content Highlights:  Karthik Aryan says that he has missed out on films due to star kids

To advertise here,contact us