ഇരുമ്പ് കൈ മായാവിയിൽ നിന്ന് സൂര്യ ഔട്ട്; പകരമെത്തുക ഈ ബോളിവുഡ്‌ താരം?

കൂലി എന്ന രജനികാന്ത് ചിത്രമാണ് ലോകേഷ് കനകരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്

തമിഴ് സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് ലോകേഷ് കനകരാജ്-സൂര്യ ടീമിന്റെ ഇരുമ്പ് കൈ മായാവി. സൂപ്പർ ഹീറോ ജോണറിൽ കഥ പറയുന്ന ചിത്രം തന്റെ ഡ്രീം പ്രോജക്ടാണെന്ന് സംവിധായകൻ തന്നെ പലയാവർത്തി പറഞ്ഞിട്ടുമുണ്ട്. എന്നാൽ ഈ സിനിമയിൽ സൂര്യക്ക് പകരം മറ്റൊരു നടനിലേക്ക് എത്തിയതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

ബോളിവുഡ് താരം ആമിർ ഖാനോട് ഇരുമ്പ് കൈ മായാവിയുടെ കഥ പറഞ്ഞതായാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ഈ അടുത്ത് ഒരു അഭിമുഖത്തിൽ ഇരുമ്പ് കൈ മായാവിയെക്കുറിച്ച് ചോദ്യം വന്നപ്പോൾ, പ്രൊജക്ട് തന്നിലേക്ക് വരുമോ അതോ അതോ അതിലും വലിയ നടൻ്റെ അടുത്തേക്ക് പോകുമോ എന്ന് തനിക്കറിയില്ലെന്നായിരുന്നു സൂര്യ പറഞ്ഞത്. ഈ വാക്കുകളും പുതിയ റിപ്പോർട്ടിന് പിന്നാലെ ചർച്ചയാകുന്നുണ്ട്. എന്നാൽ ലോകേഷിന്റെയോ ആമിർ ഖാന്റേയോ അടുത്ത വൃത്തങ്ങളിൽ നിന്ന് ഇത് സംബന്ധിച്ച പ്രതികരണങ്ങൾ വന്നിട്ടില്ല.

കൂലി എന്ന രജനികാന്ത് ചിത്രമാണ് ലോകേഷ് കനകരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഈ ചിത്രത്തിൽ ആമിർ ഖാൻ ഭാഗമാകുമെന്ന അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ ജയ്‌പൂർ ഷെഡ്യൂളിൽ ആമിർ ഖാൻ അഭിനയിച്ചതായാണ് ചില ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ദി ഹോളിവുഡ് റിപ്പോർട്ടറുമായുള്ള അഭിമുഖത്തിൽ ലോകേഷിന് നേരെ കൂലിയിൽ ആമിർ ഖാൻ ഭാഗമാകുമോ എന്ന ചോദ്യം വന്നപ്പോൾ 'ആരൊക്കെ, ഏതൊക്കെ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു എന്നത് പ്രൊഡക്ഷൻ ഹൗസാണ് വെളിപ്പെടുത്തേണ്ടത്. അതിൽ എനിക്ക് ഒന്നും ചെയ്യാനാകില്ല,' എന്നായിരുന്നു ലോകേഷിന്റെ മറുപടി.

Also Read:

Entertainment News
'ആസ്വാദകൻ എന്ന നിലയിൽ അത്ഭുതവും ആശ്ചര്യവും തന്ന സിനിമ'; രേഖാചിത്രത്തെ പ്രശംസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ആക്ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി. ഇന്ത്യയിലേക്ക് സിംഗപ്പൂർ, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നടത്തുന്ന സ്വർണ്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോർട്ട്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്.

Content Highlights: Lokesh Kanagaraj to work with Aamir Khan instead of Suriya in Irumbu Kai Mayavi

To advertise here,contact us