ഓൺലൈൻ ഡീഗ്രേഡിങ്ങിനെ അതിജീവിച്ച് രണ്ടാം വാരത്തിലേക്ക്; പ്രദർശന വിജയം നേടി 'എന്ന് സ്വന്തം പുണ്യാളൻ'

ഓൺലൈൻ മീഡിയ എത്ര ഡീഗ്രേഡിങ്ങിന് ശ്രെമിച്ചാലും നല്ല സിനിമ ആണെങ്കിൽ മൗത് പുബ്ലിസിറ്റിയിലൂടെ പ്രേക്ഷകർ അതിനെ വിജയിപ്പിക്കും എന്നതിന് ഒരു ഉദാഹരണം ആണ് ഈ കൊച്ചു ചിത്രം

കുടുംബ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി രണ്ടാം വരത്തിലേക്ക് പ്രദർശനം തുടരുകയാണ് അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ 'എന്ന് സ്വന്തം പുണ്യാളൻ'. മലയാളം സിനിമ ഇൻഡസ്ട്രിയിൽ 2025 ൽ വന്ന ആദ്യ ഫാമിലി എന്റർടൈയ്നർ ചിത്രം കൂടിയാണ് എന്ന് സ്വന്തം പുണ്യാളൻ. കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒന്നടങ്കം ആകർഷിച്ചു കൊണ്ടാണ് ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുന്നത്. ചില ഓൺലൈൻ ഡീഗ്രേഡിങ് തൊഴിലാളികളുടെ എല്ലാ ശ്രമങ്ങളും അതിജീവിച്ചാണ് എന്ന് സ്വന്തം പുണ്യാളൻ തീയേറ്ററുകളിൽ മുന്നേറുന്നത്.

Also Read:

Entertainment News
തിയേറ്ററിൽ കൈവിട്ടു, പ്രൊമോട്ട് ചെയ്യാതെ നെറ്റ്ഫ്ലിക്സ്; എന്നിട്ടും ട്രെൻഡിങ്ങിൽ മൂന്നാം സ്ഥാനത്ത് തങ്കലാന്‍

ഒരു യുവ വൈദികൻ അപകടത്തിലായ ഒരു യുവതിയെ രക്ഷികാനായി പള്ളിമേടയിൽ അഭയം കൊടുക്കുകയും തുടർന്ന് അവിടെ മോഷ്ടിക്കാനെത്തുന്ന ഒരു കള്ളൻ അത് മുതലെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ചെറിയൊരു പ്ലോട്ടിൽ നിന്ന് പിന്നീട് ഒരു മുസ്ലിം - ക്രിസ്ത്യൻ മത മൈത്രിയുടെ കഥ പറയുന്ന ചിത്രം പുതുമുഖ സംവിധായകനായ മഹേഷ് മധു ആണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. 2025 ജനുവരി 10 ന് ചിത്രം ആഗോള റിലീസായി എത്തി. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. മലയാളത്തിലും തമിഴിലും ആയാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

Also Read:

Entertainment News
പെണ്ണിന് പകരം വണ്ടിയെ പ്രണയിച്ച ഫൂൾ; ചിരിപ്പിച്ച് ഡൊമിനിക്കിലെ ഷൈനിന്റെ ക്യാരക്ടർ പോസ്റ്റർ

വ്യത്യസ്തമായ മേക്കോവറിലാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്. ഇവർ മൂന്നു പേരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് എന്ന് സ്വന്തം പുണ്യാളൻ. രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സാംജി എം ആന്റണിയാണ്. റെണദേവിന്റെ അതിമനോഹരമായ ഛായാഗ്രഹണവും , അനീഷ് നാടോടിയുടെ കലാ സംവിധാനവും, സാം സി.എസിന്റെ പശ്ചാത്തല സംഗീതവും ബാലു വര്ഗീസ്, അനശ്വര രാജൻ, അർജുൻ അശോകൻ എന്നിവർ അഭിനയിച്ച ഈ ചിത്രത്തെ അവിസ്മരണീയമാക്കുന്നു. ഓൺലൈൻ മീഡിയ എത്ര ഡീഗ്രേഡിങ്ങിന് ശ്രെമിച്ചാലും നല്ല സിനിമ ആണെങ്കിൽ മൗത് പുബ്ലിസിറ്റിയിലൂടെ പ്രേക്ഷകർ അതിനെ വിജയിപ്പിക്കും എന്നതിന് ഒരു ഉദാഹരണം ആണ് ഈ കൊച്ചു ചിത്രം.

Also Read:

Entertainment News
'എനിക്ക് ഹാര്‍ട്ട് അറ്റാക്ക് വന്നേനെ'; വൈറലായി മിഷന്‍ ഇമ്പോസിബിള്‍ പ്രിവ്യു കണ്ട പ്രേക്ഷകന്റെ പ്രതികരണം

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ജോഷി തോമസ് പള്ളിക്കൽ, ഛായാഗ്രഹണം : റെണദീവ്, സംഗീതം: സാം സി എസ്, എഡിറ്റർ : സോബിൻ സോമൻ, പ്രൊഡക്ഷൻ കൺട്രോളർ : സുരേഷ് മിത്രാകരി, പ്രൊഡക്ഷൻ അസ്സോസിയേറ്റ് : ജുബിൻ അലക്‌സാണ്ടർ, സെബിൻ ജരകാടൻ, മാത്യൂസ് പി ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: അനീസ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുനിൽ കാര്യാട്ടുകര, വസ്ത്രാലങ്കാരം : ധന്യാ ബാലകൃഷ്ണൻ, ആർട്ട് ഡയറക്ടർ : അപ്പു മാരായി, സൗണ്ട് ഡിസൈൻ : അരുൺ എസ് മണി, സൗണ്ട് മിക്സിങ് : കണ്ണൻ ഗണപത്, കാസ്റ്റിങ് ഡയറക്റ്റർ : വിമൽ രാജ് എസ്, വി എഫ് എക്സ് : ഡിജിബ്രിക്ക്സ്, ലിറിക്‌സ് : വിനായക് ശശി കുമാർ, കളറിസ്റ്റ് : രമേഷ് സി പി, ആക്ഷൻ ഡയറക്ടർ : ഫീനിക്സ് പ്രഭു, മേക്കപ്പ് : ജയൻ പൂങ്കുളം, അസ്സോസിയേറ്റ് ഡയറക്ടർ : സാൻവിൻ സന്തോഷ്, ഫിനാൻസ് കൺട്രോളർ : ആശിഷ് കെ എസ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോ ടൂത്ത്,ഡിസൈൻ : സീറോ ഉണ്ണി, മാർക്കറ്റിംഗ് കൺസൾട്ടന്റ്: അനന്തകൃഷ്ണൻ.പി.ആർ, പിആർഒ: ശബരി.

Content Highlights: Ennu Swantham Punylan enters second week with good screens

To advertise here,contact us