ചിയാൻ വിക്രമിനെ നായകനാക്കി സംവിധായകൻ പാ രഞ്ജിത് ഒരുക്കിയ ചിത്രമാണ് 'തങ്കലാൻ'. ഹിസ്റ്റോറിക്കൽ ആക്ഷൻ ഡ്രാമ വിഭാഗത്തിലെത്തിയ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പാ രഞ്ജിത്തും തമിഴ് പ്രഭയും ചേർന്നാണ്. ആഗസ്റ്റ് 15ന് തിയേറ്ററിലെത്തിയ സിനിമക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ബോക്സ് ഓഫീസിലും കാര്യമായ നേട്ടമുണ്ടാക്കാൻ സിനിമയ്ക്ക് സാധിച്ചില്ല. ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ ട്രെൻഡിങ്ങിലാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
@chiyaan deserves an Oscar — if that’s the benchmark for recognizing best acting, for #Thangalaan. This isn’t acting! This is some next level 100 generations ahead thespianism! @parvatweets too, frankly, she is the highest superlative! Absolutely mindblowing acting.
ഇന്ത്യയിലെ ആദ്യ 10 ട്രെൻഡിങ്ങ് സിനിമകളുടെ ലിസ്റ്റിൽ തങ്കലാൻ ഇടം പിടിച്ചിരിക്കുകയാണ്. നിലവിൽ മൂന്നാം സ്ഥാനത്താണ് ചിത്രമുള്ളത്. നെറ്റ്ഫ്ലിക്സിന്റെ ഭാഗത്തുനിന്നും ഒരു തരത്തിലുമുള്ള പ്രൊമോഷൻ സിനിമയ്ക്കുണ്ടായിരുന്നില്ല. ഒരു അന്നൗൺസ്മെന്റ് പോലുമില്ലാതെ ആയിരുന്നു ചിത്രം ഒടിടിയിൽ എത്തിയത്. എന്നാലിപ്പോൾ നോർത്ത് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. മികച്ച പ്രകടനമാണ് വിക്രം ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന് ഓസ്കർ ലഭിക്കണമെന്നാണ് ചിത്രം കണ്ടവർ പറയുന്നത്. ചിത്രം ട്രെൻഡിങ്ങിലായിട്ടും എന്തുകൊണ്ട് നെറ്റ്ഫ്ലിക്സ് പ്രൊമോട്ട് ചെയ്യുന്നില്ല എന്നും ആരാധകർ ചോദിക്കുന്നുണ്ട്.
#Thangalaan remains in top 3 🔥 But y still there’s no promotion from @netflix @NetflixIndia ? #ChiyaanVikram #VeeraDheeraSooran pic.twitter.com/D4ehJnEQk2
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. സ്റ്റുഡിയോ ഗ്രീന്, നീലം പ്രൊഡക്ഷന്സിന്റെ ബാനറില് കെ.ഇ ജ്ഞാനവേല് രാജ, പാ. രഞ്ജിത്ത് എന്നിവര് ചേർന്ന് നിർമിച്ച ചിത്രം ബ്രിട്ടീഷ് ഭരണകാലത്ത് കര്ണാടകയിലെ കോലാര് ഗോള്ഡ് ഫീൽഡിൽ നടന്ന യഥാര്ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയത്. ബോക്സ് ഓഫീസിൽ നിന്ന് 70 കോടിയോളം മാത്രമാണ് തങ്കലാന് നേടാനായത്. ചിത്രത്തിലെ വിക്രമിന്റെ പ്രകടനത്തിന് നല്ല അഭിപ്രായങ്ങളായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. പാര്വതി തിരുവോത്ത്, മാളവിക മോഹനന്, പശുപതി, ഹരികൃഷ്ണന് അന്പുദുരൈ, പ്രീതി കരണ്, മുത്തുകുമാര് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്. ചിത്രത്തില് ഇംഗ്ലീഷ് നടന് ഡാനിയേല് കാല്ടാഗിറോണും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജി.വി.പ്രകാശ് കുമാറിന്റേതാണ് സംഗീതം.
Content Highlights: Thangalaan trending at number 3 on Netflix