2025ലെ തുടക്കം ഗംഭീരമാക്കി മമ്മൂട്ടി, അരങ്ങേറ്റം അടിപൊളിയാക്കി GVM; കയ്യടി നേടി ഡൊമിനിക്

ആദ്യ ഷോ കഴിയുമ്പോള്‍ മികച്ച പ്രതികരണങ്ങളാണ് ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സിനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്

ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണങ്ങള്‍ നേടി ഡൊമിനിക് ആന്റ ദി ലേഡീസ പഴ്‌സ്. മമ്മൂട്ടിയോടൊപ്പം ഗൗതം വാസുദേവ് മേനോന്‍ എത്തിയപ്പോള്‍ മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സാണ് സിനിമ നല്‍കുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളെ പോലെ കഥാപാത്രത്തിലും പ്രമേയത്തിലും വ്യത്യസ്തതയുമായാണ് മമ്മൂട്ടി ഇത്തവണയും എത്തിയിരിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്.

2025ല്‍ മമ്മൂട്ടി നായകനായി എത്തുന്ന ആദ്യ ചിത്രം കോമഡിയുടെ മേമ്പൊടിയുമായി എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മേക്കിങ്ങിനും കയ്യടികള്‍ ഉയരുന്നുണ്ട്. തമിഴ് ചിത്രങ്ങളിലൂടെ ജിവിഎം ഫാനായ മലയാളികളുടെ പ്രതീക്ഷകളെ നിരാശപ്പെടുത്താത്ത ചിത്രമാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നതെന്നും കമന്റുകളില്‍ പറയുന്നു.

Also Read:

Entertainment News
തനിയാവർത്തനവും അമരവും കണ്ട് അത്ഭുതപ്പെട്ടു, ഇന്ന് മമ്മൂട്ടി സിനിമയുടെ സംവിധായകൻ; കുറിപ്പുമായി ഗൗതം മേനോൻ

മമ്മൂട്ടി പതിവ് പോലെ സ്‌ക്രീനില്‍ കത്തിക്കയറുമ്പോള്‍ വിക്കി എന്ന പ്രധാന കഥാപാത്രമായ വിക്കിയായി ഗോകുല്‍ സുരേഷും മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്നും നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്നു. വിക്കിയും ഡൊമിനിക്കുമാണ് ചിത്രത്തിലെ കോമഡി വിജയമാക്കുന്നതെന്നും കമന്റുകളുണ്ട്. നിരവധി സിനിമാ റഫറന്‍സുകളും സ്പൂഫുകളും ചിത്രത്തിലുണ്ടെന്നും കമന്റുകളിലുണ്ട്.

Dominic and The Ladies’ Purse is a gripping investigation drama with a GVM vibe. Mammootty shines in the lead, and the Sherlock Holmes nods are a nice touch. The slower pace might not work for everyone, but I liked the realistic approach. #Mammootty #Dominicandtheladiespurse pic.twitter.com/sAn2pYorv2

𝘞𝘢𝘮𝘮𝘢𝘭𝘢 𝘪𝘵𝘩𝘢𝘢𝘯 𝘥𝘢 𝘤𝘪𝘯𝘦𝘮𝘢.!❤️‍🔥🤌 #DominicAndTheLadiesPurse 🥶🔥 pic.twitter.com/q3IdQIrbUx

വരുന്ന റിപ്പോർട്ട് പ്രകാരം വൻ തൂക്കിയടിക് ചാൻസ് ഉണ്ടെന്ന് തോന്നുന്നു👊🔥...GVM COMEBACK🙌Mammukka Strike Again 2025 തന്നെ നല്ല വെടിപ്പ് ആയി തൂക്കി👊🔥...മലയാളത്തിന്റെ മമ്മൂട്ടി💎❤️അഭിമാനം അഹങ്കാരം...🔥#DominicandTheLadiesPurse Positive Response Coming👏🔥#Mammootty pic.twitter.com/eRpx0talrv

ക്വാളിറ്റിയില്‍ ഒരു വിട്ടുവീഴ്ചയും വരുത്താതെ തന്നെയാണ് മമ്മൂട്ടി കമ്പനി ഈ ചിത്രവും ഒരുക്കിയിരിക്കുന്നതെന്നും കമന്റുകളില്‍ പറയുന്നു. കോമഡിയും സസ്‌പെന്‍സും ഇന്‍വെസ്റ്റിഗേഷനും എല്ലാം ചേര്‍ന്ന പുതുമയുള്ള ഴോണറാണ് മമ്മൂട്ടി കമ്പനി ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

വമ്പന്‍ ആക്ഷന്‍ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും തമിഴില്‍ ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോന്‍, തന്റെ കരിയറില്‍ ഒരുക്കുന്ന ആദ്യ കോമഡി ത്രില്ലര്‍ ആണ് ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്‌സ്. ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്.

മമ്മൂട്ടി- ഗോകുല്‍ സുരേഷ് ടീം അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ നടത്തുന്ന ഡൊമിനിക് ഡിറ്റക്റ്റീവ്‌സ് എന്ന ഡിറ്റക്റ്റീവ്‌സ് ഏജന്‍സി അന്വേഷിക്കുന്ന ഒരു കേസിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഒരു പഴ്സ് അന്വേഷിച്ചുള്ള ഓട്ടം അവരെ കൂടുതല്‍ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളിലേക്ക് എത്തിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Content Highlights: Dominic and the Ladies' Purse first reponses

To advertise here,contact us