'പനി വിട്ട് മാറിയിട്ടില്ല, എന്നാലും ചൂടോടെ നിങ്ങളെ കാ‌ണാമെന്ന് കരുതി വന്നതാണ്': മമ്മൂട്ടി

സിനിമ കാണാത്തവർക്ക് വേണ്ടി സ്‌പോയ്‌ലര്‍ ആവാത്ത വിധമുള്ള ചോദ്യങ്ങൾ ചോദിക്കണമെന്ന് മമ്മൂട്ടി പറഞ്ഞു

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്. തീയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് എല്ലാ കോണുകളിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ പനി വിട്ട് മാറാതെ ചിത്രത്തിന്റെ പ്രസ് മീറ്റിൽ പങ്കെടുത്തിരിക്കുകയാണ് മമ്മൂട്ടി. സിനിമ കാണാത്തവർക്ക് വേണ്ടി സ്‌പോയ്‌ലര്‍ ആവാത്ത വിധമുള്ള ചോദ്യങ്ങൾ ചോദിക്കണമെന്ന് മമ്മൂട്ടി പ്രസ്സ് മീറ്റിൽ പറഞ്ഞു.

'സാധരണ സിനിമ തുടങ്ങുന്നതിന് മുൻപാണ് പത്രസമ്മേളനം നടത്താറുള്ളത്. എന്നാൽ ഇത്തവണ എനിക്ക് ചെറിയൊരു പനി. ചെറുതല്ല ഇത്തിരി വലിയ പനി വന്നതുകൊണ്ടാണ് നടത്താൻ പറ്റാതിരുന്നത്. ഇപ്പോഴും പനി വിട്ടുമാറിയിട്ടില്ല എന്നാലും ചൂടോടെ നിങ്ങളെ കാ‌ണാമെന്ന് കരുതി വന്നതാണ്. സിനിമ ഏതായാലും നിങ്ങളിൽ പലരും കണ്ടിട്ടുണ്ടാവും. സിനിമയെ കുറിച്ച് കൂടുതൽ വിശദീകരണം വേണ്ടെന്ന് കരുതുന്നു. സിനിമയിലെ മറ്റഭിനേതാക്കൾ പലരും സിനിമയെക്കുറിച്ച് പലയിടത്തും പലതും പറഞ്ഞിട്ടുണ്ട്. എന്നെ മാത്രമായി ടാർഗറ്റ് ചെയ്യേണ്ട വേദിയിൽ ഉള്ളവരോടും ചോദ്യങ്ങൾ ചോദിക്കാം. സിനിമ കാണാത്തവർക്ക് വേണ്ടി സ്‌പോയ്‌ലര്‍ ആവാത്ത വിധമുള്ള ചോദ്യങ്ങൾ ചോദിക്കുന്നതാവും നല്ലത്. നിങ്ങളും സഹകരിക്കുമെന്ന് വിചാരിക്കുന്നു,' മമ്മൂട്ടി പറഞ്ഞു.

Also Read:

Entertainment News
'നാളൈയ തീര്‍പ്പാകുമോ'? 'ദളപതി 69' ഫസ്റ്റ് ലുക്ക് പോസ്റ്റർ അപ്ഡേറ്റ് എത്തി

അതിനിടെ, ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്ത് സിനിമയുടെ സ്ക്രീനുകൾ വർധിപ്പിച്ചിരിക്കുകയാണ്. 200ൽ നിന്ന് 225 സ്‌ക്രീനുകളിലേക്കാണ് ചിത്രത്തിന്റെ പ്രദർശനം വർധിപ്പിച്ചിരിക്കുന്നത്. 2025ല്‍ മമ്മൂട്ടി നായകനായി എത്തുന്ന ആദ്യ ചിത്രം കോമഡിയുടെ മേമ്പൊടിയുമായി എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മേക്കിങ്ങിനും കയ്യടികള്‍ ഉയരുന്നുണ്ട്. തമിഴ് ചിത്രങ്ങളിലൂടെ ജിവിഎം ഫാനായ മലയാളികളുടെ പ്രതീക്ഷകളെ നിരാശപ്പെടുത്താത്ത ചിത്രമാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നതെന്നും കമന്റുകളില്‍ പറയുന്നു.

മമ്മൂട്ടി- ഗോകുല്‍ സുരേഷ് ടീം അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ നടത്തുന്ന ഡൊമിനിക് ഡിറ്റക്റ്റീവ്‌സ് എന്ന ഡിറ്റക്റ്റീവ്‌സ് ഏജന്‍സി അന്വേഷിക്കുന്ന ഒരു കേസിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഒരു പഴ്സ് അന്വേഷിച്ചുള്ള ഓട്ടം അവരെ കൂടുതല്‍ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളിലേക്ക് എത്തിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Content Highlights: Mammootty attends the press meet of Dominic and the ladies purse

To advertise here,contact us