'ലാലേട്ടൻ പടം കണ്ടാണ് സിനിമയിലേക്ക് വന്നതെങ്കിലും മമ്മൂക്കയോടാണ് ഇപ്പോൾ കൂടുതൽ ഇഷ്ടം'; ഷൈൻ ടോം ചാക്കോ

'ലാലേട്ടനോടുള്ള ഇഷ്ടം അതുപോലെ തന്നെ നിൽക്കുന്നുണ്ടെങ്കിലും മമ്മൂക്കയോടാണ് കൂടുതൽ ഇഷ്ടം'

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്. തീയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് എല്ലാ കോണുകളിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ഓരോ സിനിമ കഴിയുമ്പോഴും മമ്മൂട്ടിയോടുള്ള ഇഷ്ടം കൂടുകയാണെന്ന് പറയുകയാണ് നടൻ ഷൈൻ ടോം ചാക്കോ. ലാലേട്ടൻ പടങ്ങൾ കണ്ട് സിനിമയിലേക്ക് വന്ന തനിക് ഇപ്പോൾ മമ്മൂട്ടിയോടാണ് ഇഷ്ടമെന്ന് ഷൈൻ ടോം ചാക്കോ പറഞ്ഞു. 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്' എന്ന ചിത്രത്തിന്റെ പ്രസ്സ് മീറ്റിലാണ് പ്രതികരണം.

'ലാലേട്ടന്റെ പടങ്ങൾ കണ്ട് ഇഷ്ടപെട്ടാണ് വന്നതെങ്കിലും ഞാൻ കൂടുതലായിട്ട് വർക്ക് ചെയ്യ്തിട്ടുള്ളത് മമ്മൂക്കയുടെ പടങ്ങളിലാണ്. ലാലേട്ടനോടുള്ള ഇഷ്ടം അതുപോലെ തന്നെ നിൽക്കുന്നുണ്ടെങ്കിലും മമ്മൂക്കയോടാണ് കൂടുതൽ ഇഷ്ടം. കാണുന്നതുവരെ അങ്ങനെ ആയിരുന്നിലെങ്കിലും കണ്ടത്തിന് ശേഷം ഓരോ പടം കഴിതോറും ആ ഇഷ്ടം കൂടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് മമ്മൂക്ക എപ്പോൾ വിളിച്ചാലും ഞാൻ റെഡി ആണ്,' ഷൈൻ ടോം ചാക്കോ പറഞ്ഞു.

Also Read:

Entertainment News
'പനി വിട്ട് മാറിയിട്ടില്ല, എന്നാലും ചൂടോടെ നിങ്ങളെ കാ‌ണാമെന്ന് കരുതി വന്നതാണ്': മമ്മൂട്ടി

സിനിമയിൽ ആൽബി എന്ന കഥാപാത്രത്തെയാണ് ഷൈൻ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച അഭിപ്രായമാണ് കഥാപാത്രത്തിന് ലഭിക്കുന്നത്.. ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്ത് സിനിമയുടെ സ്ക്രീനുകൾ വർധിപ്പിച്ചിരിക്കുകയാണ്. 200ൽ നിന്ന് 225 സ്‌ക്രീനുകളിലേക്കാണ് ചിത്രത്തിന്റെ പ്രദർശനം വർധിപ്പിച്ചിരിക്കുന്നത്. 2025ല്‍ മമ്മൂട്ടി നായകനായി എത്തുന്ന ആദ്യ ചിത്രം കോമഡിയുടെ മേമ്പൊടിയുമായി എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മേക്കിങ്ങിനും കയ്യടികള്‍ ഉയരുന്നുണ്ട്. തമിഴ് ചിത്രങ്ങളിലൂടെ ജിവിഎം ഫാനായ മലയാളികളുടെ പ്രതീക്ഷകളെ നിരാശപ്പെടുത്താത്ത ചിത്രമാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നതെന്നും കമന്റുകളില്‍ പറയുന്നു.

മമ്മൂട്ടി- ഗോകുല്‍ സുരേഷ് ടീം അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ നടത്തുന്ന ഡൊമിനിക് ഡിറ്റക്റ്റീവ്‌സ് എന്ന ഡിറ്റക്റ്റീവ്‌സ് ഏജന്‍സി അന്വേഷിക്കുന്ന ഒരു കേസിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഒരു പഴ്സ് അന്വേഷിച്ചുള്ള ഓട്ടം അവരെ കൂടുതല്‍ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളിലേക്ക് എത്തിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Content Highlights: Shine Tom Chacko says that his love for Mammootty is increasing after every movie

To advertise here,contact us