പ്രചരിക്കുന്നത് ഒന്നും സത്യമല്ല; തൃഷ രാഷ്ട്രീയത്തിലേക്കില്ലെന്ന് അമ്മ ഉമാ കൃഷ്ണൻ

സിനിമ വിടുന്നതിനെ കുറിച്ച് തൃഷ ആലോചിക്കുന്നു പോലുമില്ലെന്നും ഉമാ കൃഷ്ണൻ പറഞ്ഞതായാണ് റിപ്പോർട്ടുകൾ

തെന്നിന്ത്യൻ നായിക തൃഷ കൃഷ്ണൻ സിനിമാഭിനയം നിർത്തുന്നതായി അഭ്യൂഹങ്ങൾ പടർന്നിരുന്നു. തമിഴ് സിനിമ കോളമിസ്റ്റ് ആനന്ദന്റെ വാക്കുകൾക്ക് പിന്നാലെയാണ് പുതിയ അഭ്യൂഹങ്ങൾ നിറഞ്ഞത്. എന്നാൽ ഇക്കാര്യം തള്ളി രംഗത്തെത്തിയിരിക്കുകയാണ് തൃഷയുടെ അമ്മ ഉമാ കൃഷ്ണൻ. പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും തൃഷ രാഷ്ട്രീയത്തിലേക്കില്ലെന്നും ഉമാ കൃഷ്ണൻ പറഞ്ഞു. സിനിമ വിടുന്നതിനെ കുറിച്ച് തൃഷ ആലോചിക്കുന്നു പോലുമില്ലെന്നും ഉമാ കൃഷ്ണൻ പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

ഈ അടുത്ത് ഒരു അഭിമുഖത്തിലാണ് തൃഷ അഭിനയം നിർത്തുന്നതായി ആനന്ദന്‍ വെളിപ്പെടുത്തിയത്. നടിക്ക് അഭിനയം മടുത്തുവെന്നും ഇതിന് പുറമേ കടുത്ത മാനസിക സമ്മർദം അനുഭവിക്കുകയാണെന്നുമാണ് ആനന്ദൻ പറഞ്ഞത്. ഇക്കാരണങ്ങൾകൊണ്ട് തൃഷ സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇക്കാര്യത്തെച്ചൊല്ലി നടിയും അമ്മയുമായി വാഗ്വാദം തന്നെ ഉണ്ടായെന്നും ആനന്ദന്‍ പറഞ്ഞിരുന്നു.

Also Read:

Entertainment News
'പനി വിട്ട് മാറിയിട്ടില്ല, എന്നാലും ചൂടോടെ നിങ്ങളെ കാ‌ണാമെന്ന് കരുതി വന്നതാണ്': മമ്മൂട്ടി

തമിഴ് താരങ്ങളായ വിജയിയും തൃഷയും നടി കീർത്തി സുരേഷിന്റെ വിവാഹത്തിന് ഒന്നിച്ചെത്തിയത് വലിയ ചർച്ചയായിരുന്നു. പ്രൈവറ്റ് ജെറ്റില്‍ ഒന്നിച്ചിറങ്ങിയ ഇവരൂളുടെ എയർപോർട്ടിൽ നിന്നുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നാണ് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നത്. ഇതിനിടയിലാണ് തൃഷ സിനിമ വിടുന്നുവെന്ന വാർത്ത പ്രചരിക്കുന്നത്.

അതേസമയം, ടൊവിനോ നായകനായെത്തിയ ഐഡന്റിറ്റിയാണ് ഒടുവില്‍ തൃഷയുടേതായി പുറത്തിറങ്ങിയ ചിത്രം. വിവിധ ഭാഷകളിലായി നിരവധി സിനിമകളാണ് തൃഷയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. അജിത്തിനൊപ്പം വിടാമുയര്‍ച്ചി, ഗുഡ് ബാഡ് അഗ്ലി എന്നീ ചിത്രങ്ങൾ റിലീസ് കത്ത് നിൽപ്പുണ്ട്. കൂടാതെ കമൽ ഹാസൻ-മണിരത്‌നം ടീമിന്റെ തഗ് ലൈഫ്, സൂര്യ 45 എന്നിങ്ങനെ നിരവധി സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. വളർത്തു നായയുടെ വിയോഗത്തെ തുടർന്ന് സിനിമയിൽ നിന്ന് ഒരിടവേള എടുത്തിരിക്കുകയാണ് തൃഷ ഇപ്പോൾ. നടി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

Content Highlights: trisha mother said that nothing being spread is true, Trisha is not into politics

To advertise here,contact us