'കണ്ടാലറിയാം, എമ്പുരാൻ വമ്പൻ വിജയം ആയിരിക്കും!' ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ രാം ഗോപാല്‍ വര്‍മ്മ

'ഇത്രയും ഗംഭീരമായ ഒരു കോണ്‍സെപ്റ്റ് പോസ്റ്റര്‍ ഞാന്‍ ഇതുവരെയും കണ്ടിട്ടില്ല. ചിത്രം ഒരു വമ്പന്‍ വിജയമായിരിക്കുമെന്ന് ഈ പോസ്റ്ററില്‍ തന്നെ ഉണ്ട്'

സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മലയാള സിനിമയാണ് മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന 'എമ്പുരാൻ'. ചിത്രത്തിന്റെ ടീസർ പ്രഖ്യാപനത്തിന് പിന്നാലെ സിനിമയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ രാം ഗോപാല്‍ വര്‍മ്മ. 'ഇത്രയും ഗംഭീരമായ ഒരു കോണ്‍സെപ്റ്റ് പോസ്റ്റര്‍ ഞാന്‍ ഇതുവരെയും കണ്ടിട്ടില്ല. ചിത്രം ഒരു വമ്പന്‍ വിജയമായിരിക്കുമെന്ന് ഈ പോസ്റ്ററില്‍ തന്നെ ഉണ്ട്' എന്നാണ് രാം ഗോപാല്‍ വര്‍മ്മ പറയുന്നത്.

ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് പ്രഖ്യാപിച്ചുകൊണ്ട് അണിയറക്കാര്‍ പുറത്തുവിട്ടിരുന്ന പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് എക്സില്‍ രാം ഗോപാല്‍ വര്‍മ്മ തന്‍റെ പ്രതീക്ഷ പങ്കുവച്ചിരിക്കുന്നത്. പൃഥ്വിരാജിനെ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുമുണ്ട്.

എമ്പുരാനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ രാം ഗോപാല്‍ വര്‍മ്മ നേരത്തെയും പങ്കുവച്ചിട്ടുണ്ട്. സിനിമയുടെ അവസാന ഷെഡ്യൂള്‍ സമയത്ത് അദ്ദേഹം ലൊക്കേഷന്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അതേസമയം നാളെ വൈകിട്ട് ആറ് മണിക്ക് കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ വച്ചാണ് ടീസര്‍ ലോഞ്ച് ചടങ്ങ്. രാത്രി 7.07 ന് ടീസര്‍ ഓണ്‍ലൈന്‍ ആയും റിലീസ് ആവും. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസിന്‍റെ 25-ാം വാര്‍ഷികാഘോഷ ദിനം കൂടിയാണ് അത്. ആശിര്‍വാദിന്‍റെ ആദ്യ ചിത്രമായ നരസിംഹത്തിന്‍റെ റിലീസ് 2000 ജനുവരി 26 ന് ആയിരുന്നു.

HEY @PrithviOfficial⁩ WOWWWW🔥 .. I have not seen a CONCEPT POSTER this GRAND🙏 ..It has BLOCKBUSTER written all over it 💪💪💪 pic.twitter.com/K98GuqEFLC

Also Read:

Entertainment News
160 കോടി ബജറ്റ്, ലഭിച്ചത് 59 കോടി, വരുൺ ധവാന്റെ ബേബി ജോൺ ഇനി ഒടിടിയിലേക്ക്?

2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. 

Content Highlights: Director Ram Gopal Varma said that Empuran will be a huge success

To advertise here,contact us