ഇതൊക്കെ എങ്ങനെ സാധിക്കുന്നു, പെർഫക്ട് ഓൾറൗണ്ടർ!; സംവിധാനം മാത്രമല്ല, എമ്പുരാന്റെ തീം സോങ് എഴുതിയതും പൃഥ്വിരാജ്

ദീപക് ദേവിന്‍റെ സംഗീതത്തിൽ ഒരുങ്ങിയിട്ടുള്ള തീം സോങ് ഇന്ദ്രജിത്തിന്‍റെ മകൾ പ്രാര്‍ത്ഥന ഇന്ദ്രജിത്ത് ആണ് പാടിയിട്ടുള്ളത്.

മലയാളത്തിലെ നിലവിലെ റെക്കോർഡുകൾ എല്ലാം തകർക്കാൻ കെൽപ്പുള്ള സിനിമയാണ് മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റിനും ആരാധകർക്കിടയിൽ നിന്ന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഇതിലെ 'ലൈക്ക് എ ഫ്ലേം ' എന്ന് തുടങ്ങുന്ന തീം സോങ് എഴുതിയത് പൃഥ്വിരാജാണ്.

ദീപക് ദേവിന്‍റെ സംഗീതത്തിൽ ഒരുങ്ങിയിട്ടുള്ള തീം സോങ് ഇന്ദ്രജിത്തിന്‍റെ മകൾ പ്രാര്‍ത്ഥന ഇന്ദ്രജിത്ത് ആണ് പാടിയിട്ടുള്ളത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചിട്ടുള്ളത്. സംവിധാനവും അഭിനയവും പാട്ടെഴുതും എല്ലാം കൂടെ എങ്ങനെ സാധിക്കുന്നുവെന്നാണ് പൃഥ്വിരാജിനോട് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്.

Also Read:

Entertainment News
കഥ തീരണ്ടേ! എമ്പുരാനിലും നിൽക്കില്ല മൂന്നാം ഭാഗം ഉണ്ടാകുമെന്ന സൂചന നൽകി പൃഥ്വിരാജ്

ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്.

Content Highlights: Prithviraj also penned the team song of Empuraan

To advertise here,contact us