'ആട് 3' വലിയ കാൻവാസിലുള്ള സിനിമ; പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ഒരു ഴോണർ ഷിഫ്റ്റ് ചിത്രത്തിലുണ്ടാകും; മിഥുൻ മാനുവൽ

മൂന്നാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഏപ്രിലിൽ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത കോമഡി ചിത്രമായിരുന്നു ആട്. തിയേറ്ററിൽ വിജയമാകാതെ പോയ സിനിമ ഡിജിറ്റൽ റിലീസിന് ശേഷം വലിയ ആരാധകരാണ് ഉണ്ടായത്. തുടർന്ന് സിനിമയ്‌ക്കൊരു രണ്ടാം ഭാഗവും സംഭവിച്ചു. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും വലിയ കളക്ഷനാണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനം നേരത്തെ അണിയറപ്രവർത്തകർ നടത്തിയിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ച് കൂടുതൽ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്.

Also Read:

Entertainment News
ഒടിടി റിലീസിന് ശേഷം ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന ചിത്രമായിരിക്കും ഇത്; ബാലയ്യ ചിത്രത്തെക്കുറിച്ച് തമൻ

ഒരുപാട് വലിയ സിനിമയായിട്ടാണ് ആട് 3 വരുന്നതെന്നും പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ഒരു ഴോണർ ഷിഫ്റ്റ് സിനിമയിൽ ഉണ്ടാകുമെന്നും മിഥുൻ മാനുവൽ തോമസ് പറഞ്ഞു. 'നമ്മൾ കണ്ടിട്ടില്ലാത്ത തരം സിനിമകൾ അവതരിപ്പിക്കുന്നതിലാണ് ഇപ്പോഴത്തെ ഫിലിംമേക്കേഴ്‌സ് ശ്രദ്ധ കൊടുക്കുന്നത്. എമ്പുരാന്റെ ടീസർ ഇന്നലെ വന്നു. നമ്മൾ കണ്ടിട്ടില്ലാത്ത തരത്തിലാണ് ആ സിനിമയുടെ കാൻവാസ്‌. ടെക്നോളജി ഒരു പരിവധി വരെ ഇന്ന് നമുക്ക് അഫോർഡബിൾ ആണ്. സിനിമയിൽ വന്നുകൊണ്ടിരിക്കുന്ന നിലവിലെ മാറ്റങ്ങളെയും പരീക്ഷണങ്ങളെയും മുൻനിർത്തി നിങ്ങൾ പ്രതീക്ഷിക്കാത്ത എന്നാൽ നിങ്ങൾക്ക് ഇഷ്ടമാകുന്ന ഒരു ഴോണർ ഷിഫ്റ്റ് ആട് 3 യിൽ ഉണ്ടാകും', മിഥുൻ മാനുൽ തോമസ് പറഞ്ഞു.

Also Read:

Entertainment News
പഞ്ച് ഡയലോഗും ഹീറോയിസവും 'വിടാമുയർച്ചി'യിൽ ഇല്ല; എല്ലാവരെയും സിനിമ തൃപ്തിപ്പെടുത്തും; മഗിഴ് തിരുമേനി

സൈജു കുറുപ്പ്, അജു വർഗീസ്, സണ്ണി വെയിൻ, വിനായകൻ, വിജയ് ബാബു തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമിക്കുന്നത്. മൂന്നാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഏപ്രിലിൽ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം 2025 ക്രിസ്തുമസ് റിലീസായി പുറത്തിറക്കാൻ പദ്ധതിയിടുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.

Content Highlights: Aadu 3 is a big budget film says midhun manuel thomas

To advertise here,contact us