പുഷ്പയുടെ പാത പിന്തുടർന്ന് ഗുഡ് ബാഡ് അഗ്ലി, പെയ്ഡ് പ്രീമിയർ ഷോ സംഘടിപ്പിക്കാനൊരുങ്ങി അജിത് ചിത്രം?

ദുൽഖർ സൽമാൻ നായകനായി എത്തിയ ലക്കി ഭാസ്കർ എന്ന സിനിമയ്ക്കും അണിയറപ്രവർത്തകർ തലേദിവസം പ്രീമിയർ ഷോകൾ സംഘടിപ്പിച്ചിരുന്നു

ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത് അജിത് നായകനാകുന്ന ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമാണ് 'ഗുഡ് ബാഡ് അഗ്ലി'. അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. ചിത്രത്തിൽ നിന്നുള്ള അജിത്തിന്റെ സ്റ്റില്ലുകളും ലുക്കുമെല്ലാം ഇതിനോടകം തന്നെ ട്രെൻഡിങ് ആയിട്ടുണ്ട്. ഏപ്രിൽ 10 ന് തിയേറ്ററിൽ എത്താനിരിക്കുന്ന സിനിമയെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവരുന്നത്.

🚨 AK's #GoodBadUgly Premieres TN Distributor is in plans to host early paid premieres for the film on April 9th evening !! pic.twitter.com/LabX91yvGp

#GoodBadUgly - Special Premiere is being planned on April 9th Night in TN before the Grand release on April 10..😲🔥👌 Sambavam loading..⭐#Ajithkumar | #AdhikRavichandran | #GVP pic.twitter.com/0g0VGq8mOw

റീലിസിന്റെ തലേദിവസമായ ഏപ്രിൽ 9 വൈകുന്നേരം മുതൽ ചിത്രത്തിന്റെ പെയ്ഡ് പ്രീമിയർ ഷോകൾ സംഘടിപ്പിക്കാനുള്ള ആലോചനയിലാണ് നിർമാതാക്കൾ. നേരത്തെ ഗുഡ് ബാഡ് അഗ്ലിയുടെ നിർമാതാക്കൾ തന്നെ നിർമിച്ച പുഷ്പ 2 വിനും ഇതേ രീതി പിന്തുടർന്നിരുന്നു. ദുൽഖർ സൽമാൻ നായകനായി എത്തിയ ലക്കി ഭാസ്കർ എന്ന സിനിമയ്ക്കും അണിയറപ്രവർത്തകർ തലേദിവസം പ്രീമിയർ ഷോകൾ സംഘടിപ്പിച്ചിരുന്നു. ഇത്തരത്തിൽ പ്രീമിയർ ഷോകൾ നടത്തുന്നത് ഗുഡ് ബാഡ് അഗ്ലിക്ക് ആദ്യ ദിനം കളക്ഷൻ വർധിക്കാൻ സഹായിക്കുമെന്നാണ് നിർമാതാക്കളുടെ കണക്കുകൂട്ടൽ.

🚨AK’s #GoodBadUgly Premieres 😯TN distributor Romeo Pictures Raahul is in plans to host early paid premieres for the film on April 9th evening !! Recent films of similar pattern - #LuckyBaskhar & #Pushpa2 have cracked to become huge hits at the box office. pic.twitter.com/ZChwJnOw6y

നേരത്തെ മെലിഞ്ഞ് സ്റ്റൈലിഷ് ലുക്കിലുള്ള അജിത്തിന്റെ ചിത്രം നേരത്തെ സോഷ്യൽ മീഡിയയിലാകെ വൈറലായിരുന്നു. ഗുഡ് ബാഡ് അഗ്ലി ഉറപ്പായും തിയേറ്ററിൽ വലിയ തരംഗം തീർക്കുമെന്നും വളരെ കാലത്തിന് ശേഷം അജിത് ആരാധകർക്ക് ആഘോഷിക്കാനുള്ള വക സിനിമ നൽകുമെന്നുമാണ് പലരും കുറിക്കുന്നത്. മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു. വളരെ ചെറിയ സമയത്തിനുള്ളിൽ തടി കുറച്ച് പുതിയ ലുക്കിൽ എത്തിയ അജിത്തിനെ എല്ലാവരും പുകഴ്ത്തുന്നുണ്ട്.

മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. ജി വി പ്രകാശ് കുമാരന് സംഗീതം. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. നേരത്തെ പൊങ്കൽ റിലീസായി എത്താനിരുന്ന സിനിമയുടെ റിലീസ് മാറ്റിവെച്ചത് അജിത്തിന്റെ തന്നെ ചിത്രമായ വിടാമുയർച്ചി അന്നേ ദിവസം റിലീസ് പ്രഖ്യാപിച്ചത് കൊണ്ടായിരുന്നു.

Content Highlights: Ajith film Good Bad Ugly to have paid premiere shows on april 9th

To advertise here,contact us