എമ്പുരാനിൽ ഞാൻ ഉണ്ടെങ്കിൽ ബിൽഡ് അപ്പിന്റെ ആവശ്യം എന്തിനാ: ബേസിൽ ജോസഫ്

'ധ്യാൻ പറഞ്ഞതുപോലെ രാജുവേട്ടന് തെറ്റ് പറ്റില്ല'

സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന എമ്പുരാൻ. എമ്പുരാന്റെ റിലീസ് തിയതി അണിയറപ്രവർത്തകർ പുറത്ത് വിട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായത് പോസ്റ്ററിൽ പുറംതിരിഞ്ഞു നിൽക്കുന്ന ആ നടൻ ആരെന്നാണ്.

പോസ്റ്ററിലുള്ളത് ആരെന്ന് കണ്ടെത്താന്‍ അന്ന് ആരാധകര്‍ കിണഞ്ഞു പരിശ്രമിച്ചിരുന്നു. പല പേരുകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കൂട്ടത്തില്‍ പോസ്റ്ററിലുള്ളത് ബേസിൽ ജോസഫ് ആണെന്നും ചിലര്‍ പറഞ്ഞിരുന്നു. എന്നാൽ അത് താൻ അല്ലെന്ന് പറഞ്ഞിരിക്കുകയാണ് ബേസിൽ ഇപ്പോള്‍. പൊന്മാൻ എന്ന ചിത്രത്തിന്റെ പ്രമോഷന്‍റെ ഭാഗമായി ക്യൂവിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

Also Read:

Entertainment News
അടുത്തിടെ കണ്ടതില്‍ ഏറ്റവും മികച്ച ട്രെയിലര്‍ ലൈക്ക നിര്‍മിച്ച ആ തമിഴ് ചിത്രത്തിന്റേത്: പൃഥ്വിരാജ്

'ധ്യാൻ പറഞ്ഞതുപോലെ രാജുവേട്ടൻ തെറ്റ് പറ്റില്ല. ഞാൻ ആണെങ്കിൽ എന്തിനാ തിരിച്ച് നിർത്തുന്നെ. നേരെ അങ്ങ് നിർത്തിയാൽ പോരെ. എന്തിനാ ഇത്ര ബിൽഡ് അപ്പ്. എന്തായാലും ഞാൻ അല്ല,' ബേസിൽ ജോസഫ് പറഞ്ഞു. നേരത്തെ ബേസിലിനെ ഈ ക്യാരക്ടറില്‍ അഭിനയിപ്പിക്കാനുള്ള തെറ്റ് പൃഥ്വിരാജ് ചെയ്യില്ലെന്ന് തമാശരൂപേണ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു എമ്പുരാൻ ചിത്രത്തിലെ ട്രെയിലര്‍ ലോഞ്ച് നടന്നത്. പരിപാടിക്കിടെ ടൊവിനോ പങ്കുവെച്ച ഒരു ചിത്രത്തിന് ബേസിൽ നൽകിയ കമന്റ് ഏറെ ശ്രദ്ധ നേടിയിരുന്നു.

Basil Joseph humorously shut down rumors and trolls suggesting his involvement in Empuraan😂 pic.twitter.com/Ke2Oya5GIj

മോഹൻലാലിന്റേയും മമ്മൂട്ടിയും പിന്നിലിരിക്കുന്ന ചിത്രത്തിന് 'വൻ മരങ്ങൾക്കിടയിൽ' എന്ന ക്യാപ്ഷനോടെയാണ് ടൊവിനോ പോസ്റ്റ് ചെയ്തിരുന്നത്. ഇതിന് താഴെയാണ് രസകരമായ കമന്റുമായി ബേസിൽ എത്തിയത്. 'മുട്ട പഫ്‌സിലെ മുട്ട' എന്നാണ് ബേസിൽ കമന്റ് ചെയ്തത്. വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ ഇത് വൈറലാകുകയും ചെയ്തു.

Also Read:

Entertainment News
ജാതി പറയുന്ന സിനിമകൾ ആവശ്യം ഇല്ല, ഇന്ന് അത്തരം വേർതിരിവുകൾ ഇല്ല; ഗൗതം വാസുദേവ് മേനോൻ

അതേസമയം ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന പൊൻമാൻ ആണ് ഇനി പുറത്തിറങ്ങാനുള്ള ബേസിൽ ജോസഫ് ചിത്രം. 2025 ജനുവരി 30-നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുക. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം, ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കലാസംവിധായകനായ ജ്യോതിഷ് ശങ്കർ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്.

Content Highlights: Basil Joseph says he is not in Prithviraj's film Empuraan

To advertise here,contact us