ഡൊമിനിക്കിലെ മമ്മൂട്ടിയുടെ ക്യാരക്റ്റർ പോസ്റ്ററിലെ 'ധ്രുവനച്ചത്തിരം' ഐഡിയ ഞങ്ങളുടേത്; അരുൺ അജികുമാർ

ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ നേടി ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത കോമഡി ഇൻവെസ്റ്റിഗേഷൻ സിനിമയാണ് 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്'. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ക്യാരക്റ്റർ പോസ്റ്ററുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച പോസ്റ്ററിൽ ഗൗതം മേനോന്റെ തന്നെ വർഷങ്ങളായി റിലീസ് കാത്ത് കിടക്കുന്ന ധ്രുവനച്ചത്തിരത്തിനെ ട്രോളിയത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സിനിമയുടെ പോസ്റ്റർ ഡിസൈൻ ചെയ്ത ഏസ്‌തെറ്റിക് കുഞ്ഞമ്മയുടെ ക്രിയേറ്റിവ് ഹെഡ് ആയ അരുൺ അജികുമാർ.

Also Read:

Entertainment News
'ആട് 3' വലിയ കാൻവാസിലുള്ള സിനിമ; പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ഒരു ഴോണർ ഷിഫ്റ്റ് ചിത്രത്തിലുണ്ടാകും; മിഥുൻ മാനുവൽ

ഒരു ഫൺ രീതിയിലാണ് ധ്രുവനച്ചത്തിരത്തിനെ ക്യാരക്റ്റർ പോസ്റ്ററിൽ ഉപയോഗിച്ചതെന്ന് അരുൺ അജികുമാർ പറയുന്നു. ഗൗതം മേനോൻ സാറിനോടും മമ്മൂക്കയോടും ഇതിനെപറ്റി പറഞ്ഞപ്പോൾ അവർ ഓക്കേ പറഞ്ഞു. അതുകൊണ്ടാണ് അത് എഴുതിച്ചേർത്തതെന്നും അരുൺ പറയുന്നു. 'മമ്മൂക്കയുടെ കഥാപാത്രം സിനിമയിൽ സോൾവ് ചെയ്യാൻ ആഗ്രഹിക്കുന്ന പല കാര്യങ്ങളും ഉണ്ടാകും. ആദ്യം കുറച്ച് പിടികിട്ടാപുള്ളികളെ എഴുതാമെന്ന് വിചാരിച്ചു. അങ്ങനെ എസ് ഡോട്ട് കുറുപ്പ്, ഡി ഡോട്ട് ഇബ്രാഹിം എന്നൊക്കെ എഴുതി. അപ്പോൾ ഒന്ന് കൂടി വേണമെന്ന് തോന്നിയപ്പോഴാണ് എന്നാൽ ഡി ഡോട്ട് നക്ഷത്രം എന്ന് എഴുതാമെന്ന് തീരുമാനിക്കുന്നത്. അങ്ങനെ ഞങ്ങൾ അതിനെപ്പറ്റി ഗൗതം മേനോൻ സാറിനോട് ചോദിച്ചു. ആദ്യം ഡി ഡോട്ട് നക്ഷത്രം എന്ന് പറഞ്ഞപ്പോൾ സാറിന് മനസിലായില്ല. പിന്നീട് അത് ധ്രുവനച്ചത്തിരം എന്നെടുത്ത് പറഞ്ഞപ്പോൾ കുഴപ്പമില്ല ഓക്കേ ആണെന്ന് പറഞ്ഞു. പിന്നീട് ഇതിനെപറ്റി മമ്മൂക്കയോട് ചോദിച്ചപ്പോഴും ഇട്ടോളൂ ഫൺ ആയിരിക്കുമെന്നാണ് പറഞ്ഞത്', അരുൺ അജികുമാർ പറഞ്ഞു.

Also Read:

Entertainment News
ഒടിടി റിലീസിന് ശേഷം ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന ചിത്രമായിരിക്കും ഇത്; ബാലയ്യ ചിത്രത്തെക്കുറിച്ച് തമൻ

ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ നേടി ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മികച്ച കളക്ഷനും നേടാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ഈ ആറാം ചിത്രം രചിച്ചത് ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവരാണ്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ചിത്രത്തിൽ സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈൻ ടോം ചാക്കോ, വാഫ ഖതീജ, സുദേവ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlights: Dhruvanatchathiram reference in Dominic poster was our idea

To advertise here,contact us