ടീസറിൽ കേമൻ ഈ 'രാജു' തന്നെ; എമ്പുരാനും തകർക്കാനാകാതെ ദുൽഖറിന്റെ റെക്കോർഡ്

അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിംഗ് ഓഫ് കൊത്ത വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററിൽ എത്തിയിരുന്നത്.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രമാണ് എമ്പുരാൻ. എല്ലാവരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ടീസർ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മികച്ച സ്വീകരണമാണ് ടീസറിന് ലഭിക്കുന്നത്. എന്നാൽ റിലീസ് ചെയ്ത് 24 മണിക്കൂർ പിന്നിടുമ്പോൾ വ്യൂസിൽ ദുൽഖർ സൽമാൻ ചിത്രമായ കിംഗ് ഓഫ് കൊത്ത ടീസറിനെ എമ്പുരാന് മറികടക്കാനായില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also Read:

Entertainment News
ആന്റണീ, ആ കുട്ടി അഞ്ചാറ് ഹെലികോപ്റ്റർ ഒക്കെ പറയുന്നുണ്ട്: മോഹന്‍ലാല്‍ പറഞ്ഞതിങ്ങനെയെന്ന് പൃഥ്വിരാജ്

9 മില്യൺ വ്യൂസ് ആണ് കിംഗ് ഓഫ് കൊത്ത ടീസർ റിലീസ് ചെയ്ത് 24 മണിക്കൂർ കൊണ്ട് നേടിയത്. അതേസമയം, എമ്പുരാൻ 6.2 മില്യൺ മാത്രമാണ് സ്വന്തമാക്കാനായത്. ഇതോടെ മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടീസർ എന്ന റെക്കോർഡ് ദുൽഖർ നിലനിർത്തി. എന്നാൽ എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ ഏറ്റവുമധികം ലൈക്ക് കിട്ടിയ ടീസര്‍ എന്ന നേട്ടം എമ്പുരാന്‍ സ്വന്തമാക്കി. 3,09,000 ലൈക്കുകളാണ് എമ്പുരാന്റെ ടീസര്‍ സ്വന്തമാക്കിയത്. മമ്മൂട്ടി- എസ്.എന്‍. സ്വാമി- കെ. മധു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സി ബി ഐ 5ന്റെ ടീസര്‍ നേടിയ റെക്കോർഡ് മറികടന്നാണ് എമ്പുരാന്‍ ഒന്നാമതെത്തിയത്. 3,08,000 ലെക്കുകളാണ് സി ബി ഐ 5ന്റെ ടീസര്‍ നേടിയത്.

Even after the release of the #EmpuraanTeaser, #DulquerSalmaan's King Of Kotha teaser's 24-hour record remains unbeaten with 9 million+ views 🔥🔥🔥 1.#KingOfKotha - 9M+2.#Empuraan - 6.2M (two channels combined)#DQ & #KOK Hype was Just Unbelievable 🔥 pic.twitter.com/C722KzYM7i

അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിംഗ് ഓഫ് കൊത്ത വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററിൽ എത്തിയത്. പക്ഷെ മോശം പ്രതികരണങ്ങൾ നേടിയ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ദുൽഖറിനൊപ്പം ഐശ്വര്യ ലക്ഷ്മി, പ്രസന്ന, ഷബീർ കല്ലറക്കൽ, ഗോകുൽ സുരേഷ്, നൈല ഉഷ തുടങ്ങിയവരായിരുന്നു സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.

അതേസമയം വലിയ പ്രതീക്ഷകളാണ് എമ്പുരാന് മേലുള്ളത്. 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.

. @dulQuer & @Mohanlal 🔥🔥 pic.twitter.com/feXMENfNvp

ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Content Highlights: Empuraan teaser failed to break king of kotha record

To advertise here,contact us