രാജമൗലി - മഹേഷ് ബാബു ചിത്രത്തിൽ പൃഥ്വിരാജ് ഇല്ല, പകരം ആ ബോളിവുഡ് നടൻ, റിപ്പോർട്ട്

പൃഥ്വിരാജിന് കരുതിവെച്ചിരുന്ന റോളിലേക്ക് രാജമൗലി മറ്റൊരു ബോളിവുഡ് നടനെ കാസ്റ്റ് ചെയ്തിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍

എസ് എസ് രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'എസ്എസ്എംബി 29' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമ. നടന്‍‌ പൃഥ്വിരാജ് ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുമെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മാറ്റം വന്നിരിക്കുകയാണെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്. പൃഥ്വിരാജിന് കരുതിവെച്ചിരുന്ന റോളിലേക്ക് ജോൺ എബ്രഹാമിനെ പരിഗണിച്ചെന്ന വാർത്തകളാണ് വരുന്നത്. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അപ്രതീക്ഷിതമായ ചില കാരണങ്ങൾക്കൊണ്ട് പൃഥ്വിരാജിന് ചിത്രത്തിന്റെ ഭാഗമാക്കാൻ സാധിക്കില്ല. അതിനാൽ പൃഥ്വിരാജിന് കരുതിവെച്ചിരുന്ന റോളിലേക്ക് ജോൺ എബ്രഹാമിനെ പരിഗണിച്ചു. സിനിമയിലെ നായികയായ പ്രിയങ്ക ചോപ്രയുമായുള്ള ജോൺ എബ്രഹാമിന്റെ ചില രംഗങ്ങള്‍ ഹൈദരാബാദിൽ ഉടൻ ചിത്രീകരിക്കുമെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ഈ വാർത്തയിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്നും സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

According To Pinkvilla:#JohnAbraham Replaced #PrithvirajSukumaran in #SSMB29 ✅Report says,Plan With Prithviraj did not materialize due to unforeseen Circumstances.The Report Also Mentions That Some Of His Portions Will Be Shot In Hyderabad with #PriyankaChopra.#MaheshBabu https://t.co/bwpPJYhlDC pic.twitter.com/zfyjLZhJhI

ചിത്രത്തിനായി വമ്പന്‍ തയ്യാറെടുപ്പുകളാണ് രാജമൗലി നടത്തുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രീ പ്രൊഡക്ഷന്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ചിത്രം 2025 ലാണ് ചിത്രീകരണം ആരംഭിക്കുക. 1000-1300 കോടി ബജറ്റിലാകും ചിത്രം ഒരുങ്ങുക. സിനിമയുടെ കോ പ്രൊഡ്യൂസറായ തമ്മറെഡ്ഡി ഭരദ്വാജാണ് അടുത്തിടെ ഇക്കാര്യം അറിയിച്ചത്. ‘ചിത്രത്തിന്റെ ലൊക്കേഷന്‍ ഹണ്ട് നടന്നു കൊണ്ടിരിക്കുകയാണ്. ആര്‍ ആര്‍ ആര്‍ കൊണ്ടൊന്നും രാജമൗലി നിര്‍ത്തില്ല. ഈ സിനിമയുടെ ബജറ്റ് പ്രതീക്ഷിക്കുന്നത് 1000-1300 കോടിയാണ്. ഹോളിവുഡിലെ വമ്പന്‍ സ്റ്റുഡിയോകളുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയുടെ നാഴികക്കല്ലായി ഈ ചിത്രം മാറും,’ തമ്മറെഡ്ഡി ഭരദ്വാജ് പറഞ്ഞു.

Also Read:

Entertainment News
എമ്പുരാനിൽ ഞാൻ ഉണ്ടെങ്കിൽ ബിൽഡ് അപ്പിന്റെ ആവശ്യം എന്തിനാ: ബേസിൽ ജോസഫ്

ചിത്രം 2026 ലായിരിക്കും റിലീസ് ചെയ്യുക. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോർട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

Content Highlights: Reports say that Prithviraj has been dropped from the Rajamouli-Mahesh Babu film

To advertise here,contact us