ഇതാണ് ആ സർപ്രൈസ്, ഉണ്ണി മുകുന്ദനുമായി കൈകോർത്ത് മോഹൻലാൽ; എന്നാൽ ഇത്തവണ മറ്റൊരു റോൾ

ഉണ്ണിമുകുന്ദനൊപ്പം മോഹൻലാൽ അഭിനയിക്കാൻ ഒരുങ്ങുകയാണോ എന്ന രീതിയിൽ ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു

കഴിഞ്ഞ ദിവസം നടൻ ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ML 2255 എന്ന നമ്പറുള്ള സ്കൂട്ടറിൽ ഇരിക്കുന്ന ചിത്രമാണ് ഉണ്ണി പങ്കുവെച്ചിരുന്നത്. സ്പെഷ്യൽ ആയ ഒരു കാര്യം വരാനിരിക്കുന്നു എന്ന ക്യാപ്ഷനും ഇതിനൊപ്പം നല്‍കിയിരുന്നു. ക്യാപ്ഷനിൽ L എന്നത് ക്യാപ്സ് ലോക്കില്‍ ബോള്‍ഡാക്കി എഴുതുകയും ചെയ്തതോടെ പ്രേക്ഷകർക്കിടയിൽ ആകാംക്ഷയായി. ഉണ്ണി മുകുന്ദനൊപ്പം മോഹൻലാൽ അഭിനയിക്കാൻ ഒരുങ്ങുകയാണോ എന്ന രീതിയിൽ ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇപ്പോഴിതാ അതിനെക്കുറിച്ചുള്ള ഒരു പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

Also Read:

Entertainment News
ലക്ഷ്യം 500 കോടി, ഇത് ശിവകാർത്തികേയന്റെ പുതിയ മുഖം; സുധാ കൊങ്കരയുടെ 'പരാശക്തി' ടീസർ

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന അടുത്ത സിനിമയായ ഗേറ്റ് സെറ്റ് ബേബിയുടെ കേരള വിതരണാവകാശം മോഹൻലാലിന്റെ ആശിർവാദ് സിനിമാസ് സ്വന്തമാക്കി എന്നാണ് പുതിയ വാർത്ത. മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട്

ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ആശിര്‍വാദ് സിനിമാസും പോസ്റ്റ് ചെയ്തിട്ടുണ്ട്.

കിളി പോയി, കോഹിനൂർ എന്നീ സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. നിഖില വിമൽ, ചെമ്പൻ വിനോദ്, സുരഭി ലക്ഷ്മി, ജോണി ആൻ്റണി, സുധീഷ്, ശ്യാം മോഹൻ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഒരു കോമഡി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന സിനിമ ഉടൻ പുറത്തിറങ്ങും.

വൈ വി രാജേഷ്, അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്നാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്. സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് സിനിമ നിർമിക്കുന്നത്. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാർക്കോ 100 കോടിക്കും മുകളിലാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. നോർത്തിലും ചിത്രം വലിയ വിജയം നേടിയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമയിലെ ഉണ്ണി മുകുന്ദന്റെ പ്രകടനവും ആക്ഷൻ സീനുകളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Content Highlights: Aashirvad cinemas to distribute unni mukundan film Get Set Baby

To advertise here,contact us