'ആ കഥാപാത്രത്തിന്റെ പോരായ്മകൾ ഞാൻ മനസിലാക്കുന്നു, അടുത്ത സിനിമയിൽ അതെല്ലാം പരിഹരിക്കും'; അജയ് ദേവ്ഗൺ

350 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ നിന്നും 370 കോടി മാത്രമാണ് നേടാനായത്

രോഹിത്ത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്സിന്റെ ഭാഗമായി അവസാനമായി പുറത്തിറങ്ങിയ ആക്ഷൻ ചിത്രമാണ് 'സിങ്കം എഗെയ്ൻ'. അജയ് ദേവ്ഗൺ, അക്ഷയ് കുമാർ ഉൾപ്പെടെ വമ്പൻ താരനിര ഉണ്ടായിട്ടും സിനിമയ്ക്ക് തിയേറ്ററിൽ വലിയ വിജയം നേടാനായില്ല. 350 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ നിന്നും 370 കോടി മാത്രമാണ് സ്വന്തമാക്കാനായത്. ഇപ്പോഴിതാ സിനിമയുടെ ബോക്സ് ഓഫീസിലെ മോശം പ്രകടനത്തെക്കുറിച്ചും തന്റെ കഥാപാത്രമായ ബാജിറാവു സിങ്കത്തിന്റെ മോശം അവതരണത്തെക്കുറിച്ചും മനസുതുറന്നിരിക്കുകയാണ് അജയ് ദേവ്ഗൺ.

Also Read:

Entertainment News
സിനിമാ അഭിനയമല്ല, സംഗീതവും സാഹിത്യവുമാണ് മക്കള്‍ക്ക് കൂടുതല്‍ താല്‍പര്യം; മോഹന്‍ലാല്‍

ചിത്രത്തിലെ മോശം കഥാപാത്രനിർമിതിയെക്കുറിച്ച് ഒരുപാട് പ്രേക്ഷകർ തന്നോട് പരാതി പറഞ്ഞിരുന്നെന് അജയ് ദേവ്ഗൺ വ്യക്തമാക്കി. 'പ്രേക്ഷകരിൽ നിന്നും ഞാൻ കൃത്യമായി ഫീഡ്ബാക്കുകൾ സ്വീകരിക്കാറുണ്ട്. ഇനി മുന്നോട്ടുള്ള സിനിമകളിൽ സിങ്കം എന്ന കഥാപാത്രത്തെ അയാളുടെ യഥാർത്ഥ എസൻസോടെ അവതരിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കും', അജയ് ദേവ്ഗൺ പറഞ്ഞു. മോശം പ്രതികരണമായിരുന്നു സിങ്കം എഗെയ്നിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. സിനിമയുടെ കഥയും ആക്ഷനും ഓവർ ദി ടോപ് ആയ അഭിനയവും വലിയ വിമർശനങ്ങൾ ആണ് ഏറ്റുവാങ്ങിയത്.

Also Read:

Entertainment News
കബീർ സിംഗ് പൊലീസ് ആയാൽ എങ്ങനെയുണ്ടാകും? ഷാഹിദ് കപൂർ ഞെട്ടിക്കുമെന്ന് പ്രേക്ഷകർ; ബുക്കിംഗ് ആരംഭിച്ച് ദേവ

അജയ് ദേവ്ഗണിനൊപ്പം കരീന കപൂർ, രൺവീർ സിംഗ്, ദീപിക പദുക്കോൺ, ടൈഗർ ഷ്റോഫ്, അർജുൻ കപൂർ, ജാക്കി ഷ്റോഫ് തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. സിങ്കം, സിങ്കം റിട്ടേൺസ്, സൂര്യവംശി, സിംബാ എന്നീ ചിത്രങ്ങളാണ് ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തുവന്ന സിനിമകൾ. ഇതിൽ സൂര്യവംശിയുടെ തുടർച്ചയായിട്ടാണ് സിങ്കം എഗെയ്ൻ എത്തിയത്. സിനിമയില്‍ ദബാംഗ് എന്ന ചിത്രത്തിലെ ചുൽബുൽ പാണ്ഡെ എന്ന ഹിറ്റ് കഥാപാത്രമായി സൽമാൻ ഖാൻ കാമിയോ റോളിൽ എത്തിയിരുന്നു. ചിത്രത്തിൻ്റെ ഡിജിറ്റൽ സ്ട്രീമിംങ് അവകാശം 130 കോടി രൂപയ്ക്ക് ആണ് ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയത്. ദീപാവലി റിലീസായിട്ടാണ് ചിത്രം തിയേറ്ററിലെത്തിയത്.

Content Highlights: Ajay Devgn talks about his role in Singham Again

To advertise here,contact us