വർഷങ്ങൾക്ക് മുൻപ് മോഹൻലാൽ പറഞ്ഞ ആശയം; പ്രായമായ അഭിനേതാക്കൾക്കായി ഗ്രാമം ഒരുക്കാൻ എഎംഎംഎ

"മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും നെടുംതൂണുകളായി സംഘടനയ്‌ക്കൊപ്പമുള്ളപ്പോള്‍ ഇതെല്ലാം സാധ്യമാകും"

വാര്‍ധക്യത്തിലേക്ക് കടക്കുന്ന സിനിമാ അഭിനേതാക്കള്‍ക്ക് ഒന്നിച്ചു താമസിക്കാന്‍ കഴിയുന്ന ഒരു ഗ്രാമം എന്ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ. സംഘടന ആരംഭിച്ച ജീവന്‍രക്ഷാപദ്ധതിയായ സഞ്ജീവനി പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ വെച്ചാണ് പുതിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് നടന്‍ ബാബുരാജ് സംസാരിച്ചത്. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങായിരുന്നു ഇത്.

ഏറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ മുന്നോട്ടുവെച്ചതായിരുന്നു ഗ്രാമം എന്ന ആശയമെന്നും മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും നെടുംതൂണുകളായി സംഘടനയ്‌ക്കൊപ്പമുള്ളപ്പോള്‍ ഇതെല്ലാം സാധ്യമാക്കാന്‍ കഴിയുമെന്നും ബാബുരാജ് പറഞ്ഞു.

Also Read:

Entertainment News
'വായില്‍ തോന്നിയത് വിളിച്ചുപറഞ്ഞിട്ട് പിന്നീട് ഖേദം പ്രകടിപ്പിച്ചിട്ട് കാര്യമില്ല', മിഷ്‌കിനെതിരെ വിശാൽ

'നമുക്ക് നമ്മുടേതായ ഗ്രാമമെന്ന ആശയം ലാലേട്ടന്റേതാണ്. വയസ്സായിക്കഴിഞ്ഞാല്‍ നമുക്കെല്ലാം ഒരുമിച്ച് ജീവിക്കാന്‍ പറ്റിയ ഗ്രാമം ഉണ്ടാക്കണം. അതിനുള്ള പ്രയത്നം തുടങ്ങിക്കഴിഞ്ഞു. ഈ മൂന്ന് തൂണുകളുണ്ടെങ്കില്‍(മമ്മൂട്ടി,മോഹന്‍ലാല്‍,സുരേഷ് ഗോപി എന്നിവരെ ചൂണ്ടിക്കൊണ്ട്) ഗ്രാമമല്ല, ഒരു പ്രദേശം മുഴുവന്‍ നമുക്ക് വാങ്ങാനാകും. അതിനുള്ള ധൈര്യം നമുക്കുണ്ട്,' ബാബുരാജ് പറഞ്ഞു.

മോഹന്‍ലാലും ഈ പദ്ധതിയെ കുറിച്ച് പ്രസംഗത്തില്‍ സംസാരിച്ചു. സര്‍ക്കാരുമായി സംസാരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ ആലോചിക്കുന്നതെന്നും നേരത്തെ തമിഴ്‌നാട്ടില്‍ ഇത്തരത്തില്‍ പ്രായമായ അഭിനേതാക്കള്‍ക്കായി ഒരു ഗ്രാമം എന്ന പദ്ധതിക്കുള്ള ചില ചുവടുവെപ്പുകള്‍ നടന്നിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Also Read:

Entertainment News
ബേസിലിന്റെ പൊന്‍മാന്‍ കാണേണ്ടേ ? ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം ജനുവരി 30 ന്

'ഗ്രാമത്തിന്റെ കാര്യം വളരെക്കാലം മുമ്പേ പറഞ്ഞതാണ്. സര്‍ക്കാരുമായി സംസാരിച്ച് എവിടെയെങ്കിലും കുറച്ചുപേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഉണ്ടാക്കണം. പണ്ട് തമിഴ്നാട് സര്‍ക്കാരൊക്കെ കൊടുത്തിട്ടുണ്ട്. പക്ഷേ അവിടെയൊന്നും ശരിയായി നടപ്പാക്കിയിട്ടില്ല' മോഹന്‍ലാല്‍ പറഞ്ഞു.

ഞായറാഴ്ച നടന്ന പരിപാടിയില്‍ വെച്ച് ആരംഭിച്ച സഞ്ജീവനി പദ്ധതിയിലൂടെ ജീവന്‍രക്ഷാ-ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മരുന്നാണ് വിതരണം ചെയ്യുന്നത്. ആശുപത്രികളുമായി സഹകരിച്ച് നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ 82 അംഗങ്ങള്‍ക്കാണ് സഹായം ലഭിക്കുന്നത്. ഒരാള്‍ക്ക് ഒരു വര്‍ഷം ഒരു ലക്ഷം രൂപയുടെ മരുന്ന് വരെയാണ് പദ്ധതിയിലൂടെ സംഘടന നല്‍കുക.

Content Highlights: AMMA started activities to build a village for older actors to reside

To advertise here,contact us