ക്ലയന്‍റ്സ് ഹാപ്പി, പ്രേക്ഷകരും ഹാപ്പി; വിജയകുതിപ്പ് തുടർന്ന് 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'

ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു കോമഡി ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്" മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി കമ്പനിയുടെ തുടർച്ചയായ ആറാമത്തെ വിജയമാണ് ചിത്രം. ഇതിലൂടെ 100% വിജയം എന്ന നേട്ടമാണ് മമ്മൂട്ടി കമ്പനി സ്വന്തമാക്കിയിരിക്കുന്നത്.

ഗൗതം മേനോൻ ആദ്യമായി മലയാളത്തിൽ ഒരുക്കിയ ഈ ചിത്രത്തിൽ, ഒരു ഡിറ്റക്ടീവ് ആയാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. ഡൊമിനിക് ഡിറ്റക്ടീവ്സ് എന്ന ഏജൻസി നടത്തുന്ന സി ഐ ഡൊമിനിക് ആയി മമ്മൂട്ടിയും അദ്ദേഹത്തിൻ്റെ അസിസ്റ്റൻ്റ് ആയ വിഘ്നേഷ് ആയി ഗോകുൽ സുരേഷും മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം, അതീവ രസകരമാണെന്നാണ് പ്രേക്ഷകാഭിപ്രായം. മമ്മൂട്ടി എന്ന നടൻ്റെ വ്യത്യസ്തമായ ഭാവവും പ്രകടനവും തന്നെയാണ് ചിത്രത്തിൻ്റെ ആകർഷണം.

Also Read:

Entertainment News
വർഷങ്ങൾക്ക് മുൻപ് മോഹൻലാൽ പറഞ്ഞ ആശയം; പ്രായമായ അഭിനേതാക്കൾക്കായി ഗ്രാമം ഒരുക്കാൻ എഎംഎംഎ

ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു കോമഡി ത്രില്ലർ ആയൊരുക്കിയ ചിത്രം രചിച്ചത്, ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവരാണ്. മമ്മൂട്ടി - ഗോകുൽ സുരേഷ് ടീമിൻ്റെ സരസമായ രംഗങ്ങൾക്കൊപ്പം ത്രില്ലടിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷനും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആണ്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.

പ്രായഭദമെന്യേ യുവാക്കളും കുടുംബ പ്രേക്ഷകരും ഉൾപ്പെടെ എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ചിത്രം പുതിയ വർഷവും മമ്മൂട്ടിക്ക് വിജയത്തുടക്കം സമ്മാനിച്ചിരിക്കുകയാണ്. മമ്മൂട്ടി, ഗോകുൽ സുരേഷ്, എന്നിവർക്കൊപ്പം സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈൻ ടോം ചാക്കോ, വാഫ ഖതീജ, സുദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

Also Read:

Entertainment News
ഡൊമിനിക്കിലെ മമ്മൂട്ടിയുടെ ക്യാരക്റ്റർ പോസ്റ്ററിലെ 'ധ്രുവനച്ചത്തിരം' ഐഡിയ ഞങ്ങളുടേത്; അരുൺ അജികുമാർ

ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്.

Content Highlights: Mammootty' Dominic and the Ladies Purse performs well in theatres

To advertise here,contact us