ഷഹബാസിന്‍റെ മാജിക്കൽ വോയ്സിൽ 'നഗരമേ തരിക നീ'..; ദ സീക്രട്ട് ഓഫ് വിമണിലെ ആദ്യ ഗാനം പുറത്ത്

ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ എന്നീ ഹിറ്റുകൾക്ക് ശേഷം ജി പ്രജേഷ് സെൻ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രമാണിത്

ദാദാ സാഹിബ് ഫാൽക്കെ ഇന്‍റർനാഷണൽ ഫിലിം അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ പ്രജേഷ് സെന്നിന്‍റെ 'ദ സീക്രട്ട് ഓഫ് വുമൺ' സിനിമയിലെ ആദ്യ ലിറിക്ക് വീഡിയോ ഗാനം പുറത്തിറങ്ങി. 'നഗരമേ തരിക നീ'… എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷഹബാസ് അമനാണ്. നിധീഷ് നടേരിയുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് അനിൽ കൃഷ്ണാണ്. ചിത്രം ജനുവരി 31 ന് തിയേറ്ററുകളിലെത്തും. പ്രജേഷ് സെൻ മൂവി ക്ലബിന്‍റെ ബാനറിൽ ആദ്യമായി നിർമിക്കുന്ന സിനിമയാണ് ‘ദ സീക്രട്ട് ഓഫ് വിമൺ’. ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ എന്നീ ഹിറ്റുകൾക്ക് ശേഷം ജി പ്രജേഷ് സെൻ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രമാണിത്.

ഇമോഷണൽ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രത്തിൽ നിരഞ്ജന അനൂപ്, അജു വ‍ർഗീസ്, ശ്രീകാന്ത് മുരളി, സുമാ ദേവി, അങ്കിത് ഡിസൂസ, സാക്കിർ മണോലി, പൂജ മഹേഷ്, വെള്ളം സിനിമയിലൂടെ ശ്രദ്ധേയരായ അധീഷ് ദാമോദ‍ർ, മിഥുൻ വേണുഗോപാൽ, തുടങ്ങിയവ‍രും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലെബിസൺ ഗോപിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രദീപ് കുമാ‍ർ വി.വിയുടേതാണ് കഥ. എഡിറ്റിങ് കണ്ണൻ മോഹൻ, നിതീഷ് നടേരി, ജാനകി ഈശ്വർ എന്നിവരുടെ വരികൾക്ക് അനിൽ കൃഷ്ണ ഈണം പക‍ർന്നിരിക്കുന്നു.

പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ ബിജിത്ത് ബാല, പശ്ചാത്തല സംഗീതം ജോഷ്വാ വി.ജെ, സൗണ്ട് ഡിസൈൻ ജിതേന്ദ്രൻ, ഓഡിയോഗ്രഫി അജിത് എ ജോർജ്ജ്, സ്റ്റുഡിയോ ലാൽ മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ ജിത്ത് പിറപ്പൻകോഡ്, ഡിഐ ആക്ഷൻ ഫ്രെയിംസ് മീഡിയ, കളറിസ്റ്റ് സുജിത്ത് സദാശിവൻ, ഡിജിറ്റൽ കണ്ടന്‍റ് മാനേജർ, ബാലു പരമേശ്വർ, ആർട്ട് ഡയറക്ടർ ത്യാഗു തവനൂർ, മേക്കപ്പ് ലിബിൻ മോഹനൻ, കോസ്റ്റ്യും അഫ്രീൻ കല്ലെൻ, അസോസിയേറ്റ് ഡയറക്ടർമാർ വിഷ്ണു രവികുമാർ, ഷിജു സുലൈഖ ബഷീർ, അസിസ്റ്റന്‍റ് ഡയറക്ടർ എം കുഞ്ഞാപ്പ, സ്ക്രിപ്റ്റ് അസോസിയേറ്റ് വിനിത വേണു, സ്റ്റിൽസ് ലെബിസൺ ഫോട്ടോഗ്രഫി, അജീഷ് സുഗതൻ, വിഎഫ്എക്സ് പിക്ടോറിയൽ എഫ്.എക്സ്, ഡിസൈൻസ് തമീർ ഓകെ, പബ്ലിസിറ്റി ഡിസൈൻസ് അസിഫ്അലി ബ്രാൻപിക്സ്, ഡിസ്ട്രിബ്യൂഷൻ വള്ളുവനാടൻ സിനിമ കമ്പനി, പിആർഒ ആതിര ദിൽജിത്ത്.

Content Highlights: New song from The secret of women out now

To advertise here,contact us