കബീർ സിംഗ് പൊലീസ് ആയാൽ എങ്ങനെയുണ്ടാകും? ഷാഹിദ് കപൂർ ഞെട്ടിക്കുമെന്ന് പ്രേക്ഷകർ; ബുക്കിംഗ് ആരംഭിച്ച് ദേവ

ഷാഹിദിന്റെ ഒരു ഗംഭീര പ്രകടനം ചിത്രം നൽകുമെന്ന സൂചനയാണ് ടീസർ ഉറപ്പ് നൽകുന്നത്

ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദേവ. പൊലീസ് ഓഫീസറായി ഷാഹിദ് എത്തുന്ന സിനിമ ഒരു ഇൻവെസ്റ്റിഗേഷൻ ആക്ഷൻ ഡ്രാമയായാണ് ഒരുങ്ങുന്നത്. സിനിമയുടെ ട്രെയ്‌ലർ നേരത്തെ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ജനുവരി 31 ന് പുറത്തിറങ്ങുന്ന സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് ആരംഭിച്ചു എന്നറിയിച്ചുകൊണ്ടുള്ള പുതിയ ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടു.

Also Read:

Entertainment News
ഇതാണ് ആ സർപ്രൈസ്, ഉണ്ണി മുകുന്ദനുമായി കൈകോർത്ത് മോഹൻലാൽ; എന്നാൽ ഇത്തവണ മറ്റൊരു റോൾ

ഷാഹിദിന്റെ ഒരു ഗംഭീര പ്രകടനം ചിത്രംനൽകുന്നെന്ന സൂചനയാണ് ടീസറിലുള്ളത്. കബീർ സിംഗ് പൊലീസ് ആയാൽ എങ്ങനെയുണ്ടാകും, അതാണ് ദേവ എന്നാണ് ഷാഹിദിന്റെ കഥാപാത്രത്തെക്കുറിച്ച് പ്രേക്ഷകർ പറയുന്നത്. സിനിമയുടെ സസ്പെൻസ് നിലനിർത്താനായി ദേവയുടെ അണിയറപ്രവർത്തകർ മൂന്ന് വ്യത്യസ്ത ക്ലൈമാക്സുകൾ ഷൂട്ട് ചെയ്‌തെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടയിരുന്നു.

മൂന്ന് ക്ലൈമാക്സിൽ ഏത് വേർഷനാണ് തിയേറ്ററിൽ എത്തുക എന്നതും അണിയറപ്രവർത്തകർക്കിടയിൽ സസ്പെൻസ് ആയി തുടരുകയാണ്. നേരത്തെ ചിത്രത്തിന്റെ ക്ലൈമാക്സ് പ്രേക്ഷകരെ ഞെട്ടിക്കുമെന്നും അതാണ് താൻ ഈ സിനിമ ചെയ്യാനുള്ള പ്രധാന കാരണമെന്നും ഷാഹിദ് കപൂർ മനസുതുറന്നിരുന്നു. ചിലപ്പോൾ സിനിമയെ മുഴുവനായി മനസിലാക്കാനായി രണ്ടാമതൊരു വട്ടം കൂടി പ്രേക്ഷകർ ഈ സിനിമ കാണും. വളരെ എന്റർടൈനിംഗ് ആയ സിനിമയാണ് ദേവയെന്നും നടൻ പറഞ്ഞു.

ദേവ റോഷന്‍ ആന്‍ഡ്രൂസ് തന്നെ സംവിധാനം ചെയ്ത മലയാളച്ചിത്രം മുംബൈ പൊലീസിന്റെ റീമേക്ക് ആണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ട്രെയ്‌ലർ കാണുമ്പോൾ അത് ഏറെക്കുറെ സത്യമാണെന്ന് വ്യക്തമാകുന്നുവെന്നാണ് പലരും പറയുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് സിനിമയാണ് ദേവ. ബോബി സഞ്ജയ്, ഹുസൈൻ ദലാൽ & അബ്ബാസ് ദലാൽ, അർഷാദ് സയ്യിദ്, സുമിത് അറോറ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. സീ സ്റ്റുഡിയോസ്, റോയ് കപൂർ ഫിലിംസ് എന്നീ കമ്പനികളുടെ ബാനറിൽ സിദ്ധാർത്ഥ് റോയ് കപൂറും ഉമേഷ് കെആർ ബൻസാലും ചേർന്നാണ് സിനിമ നിർമിക്കുന്നത്.

Content Highlights: Shahid Kapoor film deva advance booking started

To advertise here,contact us