'വായില്‍ തോന്നിയത് വിളിച്ചുപറഞ്ഞിട്ട് പിന്നീട് ഖേദം പ്രകടിപ്പിച്ചിട്ട് കാര്യമില്ല', മിഷ്‌കിനെതിരെ വിശാൽ

"ഇളയരാജ ദൈവപുത്രൻ, അദ്ദേഹത്തെ അവൻ ഇവൻ എന്ന് വിളിക്കാൻ ഇയാൾ ആരാണ്?"

ഇളയരാജയെക്കുറിച്ച് സംവിധായകൻ മിഷ്‌കിൻ അടുത്തിടെ ഉയർത്തിയ വിവാദ പരാമർശങ്ങൾ വാർത്തകളിൽ ഇടം നേടിയിരുന്നു. ബോട്ടിൽ രാധ എന്ന ചിത്രത്തിൻ്റെ പരിപാടിയിൽ, സംഗീതസംവിധായകൻ ഇളയരാജയുടെ ഗാനം കേട്ടാല്‍ മദ്യപിക്കാന്‍ തോന്നും എന്നാണ് സംവിധായകൻ മിഷ്‌കിൻ പറഞ്ഞിരുന്നു. വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ മിഷ്‌കിൻ ക്ഷമാപണം നടത്തിയിരുന്നു. ഇപ്പോഴിതാ മിഷ്‌കിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് നടൻ വിശാൽ.

സ്റ്റേജ് സംസ്‌കാരം എന്നൊരു കാര്യമുണ്ടെന്നും അതിനെപ്പറ്റി ബോധമില്ലാതെ പലരും വായില്‍ തോന്നിയത് വിളിച്ചുപറയാറുണ്ടെന്നും വിശാല്‍ പറഞ്ഞു. ഇളയരാജ ദൈവപുത്രനാണെന്നും അദ്ദേഹത്തെ അവൻ ഇവൻ എന്നൊക്കെ അഭിസംബോധന ചെയ്യുന്നത് വളരെ മോശമാണെന്നും വിശാൽ കൂട്ടിച്ചേർത്തു. വിശാലിന്റെ പ്രതികരണം സോഷ്യൽ മീഡിയയില്‍ വെെറലാണിപ്പോള്‍.

'ഇതില്‍ പ്രത്യേകിച്ച് പറയാനായി ഒന്നുമില്ല. ചില സമയം വായില്‍ തോന്നിയത് വിളിച്ചുപറഞ്ഞിട്ട് പിന്നീട് അതില്‍ ഖേദം പ്രകടിപ്പിച്ചിട്ട് കാര്യമില്ല. സ്റ്റേജ് സംസ്‌കാരം എന്നൊരു കാര്യമുണ്ട്. അത് പാലിക്കാന്‍ പറ്റാത്തവര്‍ മാത്രമാണ് ഇതുപോലെ വായില്‍ തോന്നിയത് വിളിച്ചു പറയുന്നത്. എന്താണ് പറയുന്നതെന്ന് അവര്‍ക്ക് പോലും ബോധ്യമുണ്ടാകില്ല.

Vishal attackes Myskkin👊 pic.twitter.com/dGFrRTQCe6

ഇളയരാജ സാര്‍ ദൈവപുത്രനെപ്പോലെയാണ്. അദ്ദേഹത്തെ ഒരു സ്‌റ്റേജില്‍ ‘അവന്‍, ഇവന്‍’ എന്നൊക്കെ അഭിസംബോധന ചെയ്യുന്നത് വളരെ മോശമാണ്. തമിഴ്‌നാട്ടില്‍ ഇളയരാജ സാറിനുള്ള സ്വാധീനം അയാള്‍ക്ക് അറിയില്ലെന്ന് തോന്നുന്നു. ഒരുപാട് പേരെ ഡിപ്രഷനില്‍ നിന്ന് പുറത്തുകൊണ്ടുവരാന്‍ അദ്ദേഹത്തിന്റ സംഗീതത്തിന് സാധിച്ചിട്ടുണ്ട്. ഇതൊന്നും അയാള്‍ക്ക് അറിയില്ല.

Also Read:

Entertainment News
'പിടിച്ചു നിൽക്കാൻ പറ്റുന്നില്ല'; അല്ലു അർജുനോടും രാംചരണിനോടും വിജയ്‌യോടും ഡാൻസിന്റെ സ്പീഡ് കുറയ്ക്കാൻ ഷാരൂഖ്

എനിക്ക് ഇളയരാജ സാറുമായി അടുപ്പമില്ലെങ്കിലും അദ്ദേഹത്തിന്റെ കുടുംബവുമായി നല്ല വ്യക്തിബന്ധമുണ്ട്. യുവന്‍ ആയാലും കാര്‍ത്തിക് രാജ ആയാലും എന്റെ നല്ല സുഹൃത്തുക്കളാണ്. ഭവതരിണിയുമായും നല്ല ബന്ധമാണ് ഉള്ളത്. അങ്ങനയുള്ളപ്പോള്‍ ഇളയരാജ സാറിനെപ്പറ്റി പറഞ്ഞത് എന്റെ കുടുംബത്തിലെ ഒരാളെപ്പറ്റി പറഞ്ഞതുപോലെയാണ് തോന്നിയത്,’ വിശാല്‍ പറഞ്ഞു.

അതേസമയം, തുപ്പരിവാലന്‍ 2 എന്ന ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിനിടയില്‍ മിഷ്‌കിനും വിശാലും തമ്മില്‍ വഴക്കാകുകയും മിഷ്‌കിന്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. പിന്നീട് ചിത്രത്തിന്റെ സംവിധാനം വിശാല്‍ ഏറ്റെടുത്തെങ്കിലും ഈ സിനിമ നാലു വർഷമായി റീലീസ് കാത്തിരിക്കുകയാണ്.

Content Highlights:  Vishal reacts to director Mishkin's remarks against Ilayaraja

To advertise here,contact us