ഒരുവട്ടം കൂടി, മോഹൻലാലിനൊപ്പം ഒന്നിക്കാൻ അമൽ നീരദും ലിജോ ജോസ് പെല്ലിശേരിയും

സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്, മലെെക്കോട്ടെ വാലിബന്‍ എന്നിവയായിരുന്നു ഇരുവര്‍ക്കും ഒപ്പമുള്ള മോഹന്‍ലാലിന്‍റെ ആദ്യ ചിത്രങ്ങള്‍

അമൽ നീരദിന്റെയും ലിജോ ജോസ് പെല്ലിശേരിയുടെയും ചിത്രങ്ങളിൽ വീണ്ടും മോഹൻലാൽ എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രങ്ങളുടെ നിർമാണമെന്ന് കേരളാ കൗമുദിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ ഒന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

അതേസമയം, രണ്ടാം തവണയാണ് മോഹൻലാൽ അമൽ നീരദിന്റെയും ലിജോ ജോസ് പെല്ലിശേരിയുടെയും ചിത്രങ്ങളിൽ അഭിനയിക്കുന്നത്. സാഗർ ഏലിയാസ് ജാക്കി റീ ലോഡഡ് എന്ന ചിത്രത്തിലാണ് മോഹൻലാലും അമൽ നീരദും ആദ്യമായി ഒരുമിച്ചത്. വാർത്തകൾ സത്യമാണെങ്കിൽ 16 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമായിരിക്കും വരാൻ ഇരിക്കുന്നത്. ഒരു മാസ് ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

Also Read:

Entertainment News
അഭിനയം നിർത്തുകയല്ല, സംവിധാനം ചെയ്യണം, ഇതൊരു ചെറിയ ഇടവേള: ബേസിൽ ജോസഫ്

കഴിഞ്ഞ വർഷം ആദ്യം പുറത്തിറങ്ങിയ മലൈക്കോട്ടൈ വാലിബാൻ എന്ന ചിത്രത്തിലാണ് മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും ഒരുമിച്ചത്. വലിയ ഹൈപ്പ് ഉണ്ടായിരുന്നിട്ടും ചിത്രം ബോക്സ് ഓഫീസിൽ കൂപ്പുകുത്തി. മലൈക്കോട്ടെ വാലിബനുശേഷം ലിജോ മറ്റൊരു സിനിമയും സംവിധാനം ചെയ്തിട്ടില്ല. ഇത്തവണ ഇദ്ദേഹം മോഹൻലാലുമായി കൈകോർക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.

അമൽ നീരദ്, ലിജോ ജോസ് പെല്ലിശേരി എന്നിവരുടേത് ഉൾപ്പെടെ നാല് ചിത്രങ്ങളുടെ അണിയറയിലാണ് ആശിർവാദ് സിനിമാസ്. മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ ആണ് ആശിർവാദ് സിനിമാസിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രം. മാർച്ച് 27ന് ചിത്രം തിയേറ്ററുകളിൽ എത്തും. മോഹൻലാൽ, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രവും ആശി‌ർവാദ് സിനിമാസാണ് വിതരണം ചെയ്യുന്നത്.

Content Highlights: Amal Neerad and Lijo Jose Pellissery to team up with Mohanlal, reports

To advertise here,contact us