ബേസില്‍ ജോസഫിന്റെ കരിയര്‍ ബെസ്റ്റ്, കിടിലന്‍ സ്‌ക്രിപ്റ്റും മേക്കിംഗും; മികച്ച പ്രതികരണങ്ങള്‍ നേടി പൊന്‍മാന്‍

എന്‍ഗേജിങ്ങായ കഥപറച്ചിലാണെന്നും ഇമോഷണല്‍ സീനുകളും സിറ്റുവേണല്‍ കോമഡിയും ഒരുപോലെ വര്‍ക്കായിട്ടുണ്ടെന്നും കമന്റുകളില്‍ പറയുന്നു

ബേസില്‍ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ പൊന്‍മാന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോ അവസാനിക്കുമ്പോള്‍ മികച്ച അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ പങ്കുവെക്കുന്നത്. അജേഷ് എന്ന നായകകഥാപാത്രമായി കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് ചിത്രത്തില്‍ ബേസില്‍ നടത്തിയിരിക്കുന്നതെന്നാണ് നിരവധി പേരുടെ പ്രതികരണം.

മലയാള സിനിമയില്‍ ദീര്‍ഘനാള്‍ കലാസംവിധായകനായ ജ്യോതിഷ് ശങ്കര്‍ തന്റെ ആദ്യ സംവിധാന സംരംഭത്തില്‍ തന്നെ മികച്ച മേക്കിങ് കാഴ്ചവെച്ചിരിക്കുന്നുവെന്നും അഭിപ്രായങ്ങളുണ്ട്. ജി.ആര്‍ ഇന്ദുഗോപന്റെ കഥകളെ അടിസ്ഥാനമാക്കി എത്തിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ച തിരക്കഥ പൊന്‍മാന്റേതാണെന്നും പലരും പോസ്റ്റുകളില്‍ പറയുന്നുണ്ട്. എന്‍ഗേജിങ്ങായ കഥപറച്ചിലാണെന്നും ഇമോഷണല്‍ സീനുകളും സിറ്റുവേണല്‍ കോമഡിയും ഒരുപോലെ വര്‍ക്കായിട്ടുണ്ടെന്നും കമന്റുകളില്‍ പറയുന്നു.

#Ponman - Possibly the best adaptation of a GR Indugopan novel so far. Basil’s career best performance, and the emotionally resonating second half is the strength of this film. Sanu Sir’s cinematography and Justin’s music is brilliant. The short duration is also a plus.Go watch! pic.twitter.com/Efev1jpeH0

#Ponman - Career Best Performance from #BasilJoseph 👏👏 Excellent Movie with Well Made Second Half 🔥 Face off Between Basil & #SajinGopu Works Well on Screens ✌️ Emotionally Well Connected too..!! #LijoMol Does Well 👍 Neat Making from Debutant #JothishShankar 👌… pic.twitter.com/B95NX7x21B

◼️ 𝗙𝗶𝗿𝘀𝘁 𝗛𝗮𝗹𝗳 : Funny & Dark 😁🔥" തുടങ്ങുന്നതും അവസാനിക്കുന്നതും അറിയാത്ത ആദ്യ പകുതി "#Ponman | #BasilJoseph | #Ambaan pic.twitter.com/jFpPVDCQgI

ബേസിലിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന പെര്‍ഫോമന്‍സാണ് മരിയാനോ എന്ന കഥാപാത്രമായി സജിന്‍ ഗോപു നടത്തിയിരിക്കുന്നതെന്നും നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ലിജോ മോള്‍, ദീപക് പറമ്പോല്‍, ആനന്ദ് മന്മദന്‍ തുടങ്ങി മറ്റ് അഭിനേതാക്കള്‍ക്കും കയ്യടികളുയരുന്നുണ്ട്.

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിച്ച ചിത്രം, ജി ആര്‍ ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാര്‍' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഡ്രാമ ത്രില്ലര്‍ സ്വഭാവത്തില്‍ കഥ പറയുന്ന ഒരു ചിത്രത്തില്‍ ലഘു നര്‍മ്മ മുഹൂര്‍ത്തങ്ങളുമുണ്ട്.

Also Read:

Entertainment News
ഒരുവട്ടം കൂടി, മോഹൻലാലിനൊപ്പം ഒന്നിക്കാൻ അമൽ നീരദും ലിജോ ജോസ് പെല്ലിശേരിയും

രാജേഷ് ശര്‍മ്മ, സന്ധ്യ രാജേന്ദ്രന്‍, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചല്‍, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാന്‍, കെ വി കടമ്പനാടന്‍ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരണ്‍ പീതാംബരന്‍, മിഥുന്‍ വേണുഗോപാല്‍, ശൈലജ പി അമ്പു, തങ്കം മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

ഛായാഗ്രഹണം- സാനു ജോണ്‍ വര്‍ഗീസ്, സംഗീതം- ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റര്‍- നിധിന്‍ രാജ് ആരോള്‍, പ്രൊജക്റ്റ് ഡിസൈനര്‍- രഞ്ജിത്ത് കരുണാകരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കര്‍, കലാസംവിധായകന്‍- കൃപേഷ് അയപ്പന്‍കുട്ടി, വസ്ത്രാലങ്കാരം- മെല്‍വി ജെ, മേക്കപ്പ്- സുധി സുരേന്ദ്രന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- വിമല്‍ വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- എല്‍സണ്‍ എല്‍ദോസ്, വരികള്‍- സുഹൈല്‍ കോയ, സൌണ്ട് ഡിസൈന്‍- ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സിങ്- അരവിന്ദ് മേനോന്‍, ആക്ഷന്‍- ഫീനിക്‌സ് പ്രഭു, കളറിസ്റ്റ്- ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്- നോക്ടര്‍ണല്‍ ഒക്‌റ്റേവ് പ്രൊഡക്ഷന്‍സ്, സ്റ്റില്‍സ്- രോഹിത് കൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍- യെല്ലോ ടൂത്, മാര്‍ക്കറ്റിംഗ് - ആരോമല്‍, പിആര്‍ഒ - എ എസ് ദിനേശ്, ശബരി. അഡ്വര്‍ടൈസ്മെന്റ് - ബ്രിങ് ഫോര്‍ത്ത്.

Content Highlights: Basil Joseph's Ponman gets great response after first shows

To advertise here,contact us