'എമ്പുരാന്റെ ആദ്യത്തെ 25 മിനിറ്റ് ഒരു ഹിന്ദി സിനിമ പോലെ തോന്നും, 35 ശതമാനം ഡയലോഗും ഹിന്ദിയിലാണ്';പൃഥ്വിരാജ്

"എമ്പുരാൻ ഒരു സ്റ്റാൻഡ്അലോൺ സിനിമയാണ്. ഒന്നാം ഭാഗം കണ്ടിട്ടില്ലാവർക്കും എമ്പുരാൻ കണ്ടാൽ കഥ മനസിലാകും"

മലയാളത്തിലെ നിലവിലെ റെക്കോർഡുകൾ എല്ലാം തകർക്കാൻ കെൽപ്പുള്ള സിനിമയാണ് മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. സിനിമയുടെ ടീസർ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ഒരു വിഷ്വൽ ട്രീറ്റ് ആകും സിനിമയെന്ന സൂചനയാണ് ടീസർ നൽകുന്നത്.

ഒരു ഇന്റർനാഷണൽ പ്ലോട്ട്ലൈൻ ആണ് സിനിമയ്ക്കുള്ളതെന്നും ചിത്രത്തിലെ 30 - 35 ശതമാനം സംഭാഷണങ്ങളും ഹിന്ദിയിലാണെന്നും പൃഥ്വിരാജ് പറഞ്ഞു. സിനിമയുടെ ആദ്യത്തെ 25 മിനിറ്റ് കാണുമ്പോൾ ഒരു ഹിന്ദി സിനിമയാണോ നിങ്ങൾ കാണുന്നത് എന്നുവരെ തോന്നിയേക്കാം എന്നും നടൻ കൂട്ടിച്ചേർത്തു. എമ്പുരാന്റെ ഹിന്ദി പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

Also Read:

Entertainment News
ഒരുപക്ഷെ ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചിത്രമാകാം എമ്പുരാന്‍, സാമ്പത്തികം കൊണ്ടല്ല ഇത് പറയുന്നത് : മോഹന്‍ലാല്‍

'എമ്പുരാൻ ഒരു സ്റ്റാൻഡ്അലോൺ സിനിമയാണ്. ഒന്നാം ഭാഗം കണ്ടിട്ടില്ലാവർക്കും എമ്പുരാൻ കണ്ടാൽ കഥ മനസിലാകും. ലൂസിഫർ കേരള പൊളിറ്റിക്‌സിൽ ഊന്നി കഥ പറഞ്ഞ സിനിമയാണ്. എന്നാൽ എമ്പുരാൻ അങ്ങനെയല്ല. മലയാളം ഉൾപ്പടെയുള്ള സിനിമയുടെ മറ്റു പതിപ്പുകളിൽ എല്ലാം ഹിന്ദി ഉൾപ്പെടുന്ന ഭാഗങ്ങൾ അങ്ങനെ തന്നെ നിലനിർത്തും. അതുകൊണ്ട് തന്നെ ഈ സിനിമയ്ക്ക് നോർത്തിൽ ഒരു വൈഡ് റിലീസ് വേണമെന്നുള്ളത് ഞങ്ങളുടെ ആദ്യം മുതലുള്ള തീരുമാനമായിരുന്നു. സിനിമയുടെ ആദ്യത്തെ 25 മിനിറ്റ് കാണുമ്പോൾ ഒരു ഹിന്ദി സിനിമയാണോ നിങ്ങൾ കാണുന്നത് എന്നുവരെ നിങ്ങൾക്ക് തോന്നിയേക്കാം. കഥയിൽ ശരിക്കും ഹിന്ദിയുടെ ആവശ്യമുണ്ടെന്ന് തോന്നിയാൽ പ്രേക്ഷകർക്ക് അതൊരു പ്രശ്നമായി തോന്നില്ല', പൃഥ്വിരാജ് പറഞ്ഞു.

Also Read:

Entertainment News
പ്രഭാസിന് സോഷ്യല്‍ മീഡിയ അക്കൗണ്ട് ഇല്ല, സ്റ്റാര്‍ഡത്തെക്കുറിച്ച് ബോധവാനല്ല: പൃഥ്വിരാജ്

ചിത്രം ഐമാക്സിലും റിലീസിനെത്തുമെന്ന സൂചനയാണ് ഇപ്പോൾ പൃഥ്വിരാജ് നൽകുന്നത്. ചിത്രം ഐമാക്സ് സ്‌ക്രീനുകളിൽ എത്തുകയാണെങ്കിൽ അത് കളക്ഷന്‍ വലിയ തോതിൽ വർധിപ്പിക്കാൻ കാരണമാകും. വിദേശ രാജ്യങ്ങളിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങൾ ഉൾപ്പടെ പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്ന എല്ലാം സിനിമയിലുണ്ടാകുമെന്ന സൂചനയാണ് ടീസർ നൽകുന്നത്. 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.

Also Read:

Entertainment News
ബേസില്‍ ജോസഫിന്റെ കരിയര്‍ ബെസ്റ്റ്, കിടിലന്‍ സ്‌ക്രിപ്റ്റും മേക്കിംഗും; മികച്ച പ്രതികരണങ്ങള്‍ നേടി പൊന്‍മാന്‍

ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Content Highlights: Empuraan might look like a hindi film says Prithviraj

To advertise here,contact us