ഇതൊക്കെ നിങ്ങൾ എങ്ങനെയാണ് അറിയുന്നത്, രാജമൗലി ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നതേയുള്ളൂ: പൃഥ്വിരാജ്

പൃഥ്വിരാജിന് കരുതിവെച്ചിരുന്ന റോളിലേക്ക് ജോൺ എബ്രഹാമിനെ പരിഗണിച്ചതായി റിപ്പോർട്ടുകൾ എത്തിയിരുന്നു

എസ് എസ് രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'എസ്എസ്എംബി 29' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമ. നടന്‍‌ പൃഥ്വിരാജ് ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുമെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നായികയായി പ്രിയങ്ക ചോപ്ര എത്തുമ്പോള്‍ മഹേഷിന് വില്ലനായാണ് പൃഥ്വിരാജ് എത്തുക എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് പൃഥ്വിരാജ്. തന്നെപ്പറ്റിയുള്ള വാര്‍ത്തകള്‍ താന്‍ അറിയുന്നതിനേക്കാള്‍ മുന്നേ നെറ്റിസണ്‍സ് എങ്ങനെയാണ് അറിയുന്നത് എന്ന് മനസിലാകുന്നില്ല എന്നായിരുന്നു തമാശരൂപത്തിലുള്ള പൃഥ്വിയുടെ പ്രതികരണം.

'എന്നെപ്പറ്റിയുള്ള വാര്‍ത്തകള്‍ താന്‍ അറിയുന്നതിനേക്കാള്‍ മുന്നേ നെറ്റിസണ്‍സ് എങ്ങനെയാണ് അറിയുന്നത് എന്ന് മനസിലാകുന്നില്ല.

എസ്.എസ്.എം.ബി.-29' സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതുവരെയും ഒന്നും തീരുമാനമായിട്ടില്ല. ചര്‍ച്ച ചെയ്യേണ്ടതായി നിരവധി കാര്യങ്ങളുണ്ട്. എല്ലാം നന്നായി വന്നാല്‍ അതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കാം, പൃഥ്വിരാജ് പറഞ്ഞു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജിന്റെ പ്രതികരണം.

Also Read:

Entertainment News
കളക്ഷൻ റെക്കോർഡുകൾ മാറ്റിയെഴുതും, എമ്പുരാൻ ഐമാക്സിലും എത്തും? സൂചന നൽകി പൃഥ്വിരാജ്

അതേസമയം, പൃഥ്വിരാജിന് കരുതിവെച്ചിരുന്ന റോളിലേക്ക് ജോൺ എബ്രഹാമിനെ പരിഗണിച്ചതായി റിപ്പോർട്ടുകൾ എത്തിയിരുന്നു. ചിത്രത്തിനായി വമ്പന്‍ തയ്യാറെടുപ്പുകളാണ് രാജമൗലി നടത്തുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രീ പ്രൊഡക്ഷന്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ചിത്രം 2025 ലാണ് ചിത്രീകരണം ആരംഭിക്കുക. 1000-1300 കോടി ബജറ്റിലാകും ചിത്രം ഒരുങ്ങുക. സിനിമയുടെ കോ പ്രൊഡ്യൂസറായ തമ്മറെഡ്ഡി ഭരദ്വാജാണ് അടുത്തിടെ ഇക്കാര്യം അറിയിച്ചത്. ‘ചിത്രത്തിന്റെ ലൊക്കേഷന്‍ ഹണ്ട് നടന്നു കൊണ്ടിരിക്കുകയാണ്. ആര്‍ ആര്‍ ആര്‍ കൊണ്ടൊന്നും രാജമൗലി നിര്‍ത്തില്ല. ഈ സിനിമയുടെ ബജറ്റ് പ്രതീക്ഷിക്കുന്നത് 1000-1300 കോടിയാണ്. ഹോളിവുഡിലെ വമ്പന്‍ സ്റ്റുഡിയോകളുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയുടെ നാഴികക്കല്ലായി ഈ ചിത്രം മാറും,’ തമ്മറെഡ്ഡി ഭരദ്വാജ് പറഞ്ഞു.

ചിത്രം 2026 ലായിരിക്കും റിലീസ് ചെയ്യുക. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോർട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

Content Highlights: Prithviraj said that discussions of Rajamouli - Mahesh Babu's film are going on

To advertise here,contact us