പ്രഭാസിന് സോഷ്യല്‍ മീഡിയ അക്കൗണ്ട് ഇല്ല, സ്റ്റാര്‍ഡത്തെക്കുറിച്ച് ബോധവാനല്ല: പൃഥ്വിരാജ്

'സലാർ 2 ഉറപ്പായും നടക്കും. പ്രശാന്ത് ഇപ്പോൾ താരക്കുമായി ചേർന്ന് ഒരു സിനിമയിൽ വര്‍ക്ക് ചെയ്യുകയാണ്'

തെലുങ്കില്‍ പൃഥ്വിരാജിന് വലിയ പ്രശസ്തി നേടിക്കൊടുത്ത ചിത്രമായിരുന്നു സലാര്‍. കെ.ജി.എഫ് 2വിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭാസായിരുന്നു നായകന്‍. ചിത്രത്തില്‍ പ്രഭാസിനൊപ്പം വരദരാജ മന്നാര്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിട്ടത്. സ്വന്തം സ്റ്റാർഡത്തിൽ ബോധവാനാകാതെ ഇരിക്കുക എന്നത് പ്രഭാസിൽ നിന്നാണ് താൻ പഠിച്ചതെന്ന് പറയുകയാണ് പൃഥ്വിരാജ്. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജിന്റെ പ്രതികരണം.

‘സ്വന്തം സ്റ്റാര്‍ഡം വെച്ച് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം എന്താണെന്ന് വെച്ചാല്‍ അതിനെപ്പറ്റി ബോധവാനാകാതെ ഇരിക്കുക എന്നതാണ്. ഇത് പ്രഭാസില്‍ നിന്നാണ് ഞാന്‍ പഠിച്ചത്. എന്റെ അറിവില്‍ പ്രഭാസിന് സോഷ്യല്‍ മീഡിയ അക്കൗണ്ട് ഒന്നുമില്ല. അത് മാത്രമല്ല, അദ്ദേഹത്തിന്റെ പേരിലുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാന്‍ഡില്‍ ചെയ്യുന്നത് മറ്റൊരാളാണ്.

അതുകൊണ്ട് അദ്ദേഹത്തെ ചുറ്റിപ്പറ്റി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളൊന്നും മൈൻഡ് ചെയ്യാറില്ല. ഒരുമിച്ച് വര്‍ക്ക് ചെയ്തതുകൊണ്ട് മാത്രം അദ്ദേഹത്തിന് എന്റെ കാര്യങ്ങളെല്ലാം അറിയാം. അല്ലാതെ ചുറ്റുപാടില്‍ നടക്കുന്ന കാര്യങ്ങളില്‍ അദ്ദേഹം വലിയ ശ്രദ്ധയൊന്നും കൊടുക്കാറില്ല,’ പൃഥ്വിരാജ് പറഞ്ഞു. 'സലാർ 2 ഉറപ്പായും നടക്കും. പ്രശാന്ത് ഇപ്പോൾ താരക്കുമായി ചേർന്ന് ഒരു സിനിമയിൽ പ്രവർത്തിച്ചുക്കൊണ്ടിരിക്കുകയാണ്. അതിനു ശേഷം ഞങ്ങൾ സലാർ 2 വിന് വേണ്ടി ഒന്നിക്കു'മെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

#Prithviraj about #Salaar2- It's definitely happening that much I can tell you - #PrashanthNeel I guess by now you knows is doing a film with #NTR - So once that's done, we'll all get together for Salaar2 pic.twitter.com/bGZTJU2M1h

Also Read:

Entertainment News
ഇതൊക്കെ നിങ്ങൾ എങ്ങനെയാണ് അറിയുന്നത്, രാജമൗലി ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നതേയുള്ളൂ: പൃഥ്വിരാജ്

അതേസമയം, പൃഥ്വിരാജിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനാണ്. 25 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.

Content Highlights: prithviraj sukumaran about prabhas and shared salaar 2 update

To advertise here,contact us