രേഖാചിത്രത്തിലെ വക്കച്ചൻ അത്ര ക്രൂരനല്ല, അയാൾക്ക് പ്രണയമാണ്: ഉണ്ണി ലാൽ

'ചെറിയ ഉഡായിപ്പുകൾ ചെയ്തിരുന്ന മനുഷ്യനാണ് രേഖാചിത്രത്തിലെ വക്കച്ചൻ. പ്രണയമാണ് അയാളുടെ ഉള്ളിലും ഉണ്ടായിരുന്നത്'

ആസിഫ് അലി നായകനായെത്തി വൻ വിജയമായ ചിത്രമാണ് രേഖാചിത്രം. സിനിമയിൽ വില്ലൻ കഥാപാത്രമായെത്തിയത് മനോജ് കെ ജയൻ ആയിരുന്നു. ഇദ്ദേഹത്തിന്റെ ചെറുപ്പം അവതരിപ്പിച്ചത് ഉണ്ണി ലാൽ എന്ന പുതുമുഖ നടനാണ്. വക്കച്ചൻ എന്ന കഥാപത്രമായാണ് ഇരുവരും എത്തിയത്. രേഖാചിത്രത്തിലെ വക്കച്ചൻ അത്ര ക്രൂരനല്ലെന്നും അയാൾക്ക് പ്രണയമാണെന്നും പറയുകയാണ് ഉണ്ണി ലാൽ. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'പ്രണയമാണ്, രേഖാചിത്രത്തിലെ വക്കച്ചൻ അത്ര ക്രൂരനല്ല. അയാൾക്ക് പുഷ്പത്തെ ഒരുപാട് ഇഷ്ടമാണ്. അവൾക്ക് വേണ്ടിയാണ് വക്കച്ചൻ ചെയ്തതെല്ലാം. ചെറിയ ഉഡായിപ്പുകൾ ചെയ്തിരുന്ന മനുഷ്യനാണ് ഇയാൾ. പ്രണയമാണ് അയാളുടെ ഉള്ളിലും ഉണ്ടായിരുന്നത്. ഭാര്യയെ അത്രയധികം സ്നേഹിക്കുന്ന ഭർത്താവും കാമുകനാണ് വക്കച്ചൻ,' ഉണ്ണി ലാലു പറഞ്ഞു. മനോജ് കെ ജയന്റെ ചെറുപ്പമാണ് ചെയ്യേണ്ടതെന്ന് പറഞ്ഞപ്പോൾ ആദ്യം എക്സൈറ്റ്മെന്റ് ആയിരുന്നുവെന്നും എന്നാൽ സിനിമ ഇറങ്ങിയതിന് ശേഷം മനോജ് കെ ജയൻ തന്നെ വിളിച്ച് അഭിനന്ദിച്ചെന്നും ഉണ്ണി കൂട്ടിച്ചേർത്തു.

Also Read:

Entertainment News
വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നു, പിണക്കങ്ങൾ സ്ഥിരമല്ല, വിജയങ്ങളിൽ അതെല്ലാം മറക്കണം: ടൊവിനോ

നിരവധി ഷോർട്ട് ഫിലിമുകളിലൂടെയും സംവിധായകൻ ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത ഫ്രീഡം ഫൈറ്റിലെ പ്ര.തൂ.മു, രേഖ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടയും ആളുകൾക്ക് പരിചിതമായ മുഖമാണ് ഉണ്ണി ലാൽ എന്ന പുതുമുഖ നടന്റെ. അതേസമയം ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമ ചിത്രമാണ് രേഖാചിത്രം. കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ 50 കോടി നേട്ടമാണ് രേഖാചിത്രം.

Content Highlights:  Actor Unni Lalu talks about the movie rekhachithram

To advertise here,contact us