വിടാമുയർച്ചി 'കത്തും!'; അജിത് സിനിമയെക്കുറിച്ചും അനിരുദ്ധ് റിവ്യൂ ഇട്ടിട്ടുണ്ട്, ​ഗയ്സ്!

കഴിഞ്ഞ ദിവസം വിടാമുയർച്ചിയുടെ ട്രെയ്‌ലറിനെക്കുറിച്ച് പൃഥ്വിരാജ് പങ്കുവെച്ച അഭിപ്രായവും ഏറെ ശ്രദ്ധ നേടിയിരുന്നു

സമീപകാലത്ത് അനിരുദ്ധ് രവിചന്ദര്‍ സിനിമകളെ കുറിച്ച് നടത്തുന്ന അഭിപ്രായങ്ങൾ ചര്‍ച്ചയായി മാറാറുണ്ട്. ലിയോയും ദേവരയും വേട്ടയ്യനും ഉൾപ്പടെയുള്ള സൂപ്പർതാര ചിത്രങ്ങളുടെ റിലീസിന് മുന്നേ അനിരുദ്ധ് നൽകിയ റിവ്യൂ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ അജിത്-മഗിഴ് തിരുമേനി ടീമിന്റെ വിടാമുയർച്ചിക്കും അനിരുദ്ധ് റിവ്യൂ വന്നതായുള്ള വാർത്തകളാണ് വരുന്നത്.

അനിരുദ്ധ് വിടാമുയർച്ചി കണ്ടതായും റിവ്യൂ പങ്കുവെച്ചതായും മഗിഴ് തിരുമേനി തന്നെയാണ് പറഞ്ഞിരിക്കുന്നത്. ഈ ചിത്രം കത്തുമെന്നും അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നുമാണ് അനിരുദ്ധ് പറഞ്ഞത് എന്ന് മഗിഴ് തിരുമേനി ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.

വിടാമുയർച്ചിയുടെ ട്രെയ്‌ലറിനെക്കുറിച്ച് പൃഥ്വിരാജ് പങ്കുവെച്ച അഭിപ്രായവും ഏറെ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് വിടാമുയർച്ചിയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടത്. ഈയടുത്ത് തൻ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ട്രെയ്‌ലര്‍ വിടാമുയര്‍ച്ചിയുടേതാണ്. മഗിഴ് തിരുമേനിയെപ്പോലെ ആ സിനിമ വലിയ വിജയമാകണമെന്ന് താനും ആഗ്രഹിക്കുന്നുണ്ട് എന്നായിരുന്നു പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞത്. എമ്പുരാൻ ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ചിൽ സംസാരിക്കവെയായിരുന്നു പൃഥ്വിയുടെ പ്രതികരണം.

Also Read:

Entertainment News
ചാക്കോച്ചന്റെ ആ സിനിമയിൽ മീശ വേണം, രേഖാചിത്രത്തിൽ മീശയും താടിയും പറ്റില്ല, അവർ കാരണമാണ് ഈ വിജയം: ഉണ്ണി ലാലു

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത്. ചിത്രത്തിന് കേരളത്തിൽ പുലർച്ചെയുള്ള ഷോകൾ ഉണ്ടായിരിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. തമിഴ്നാട്ടിൽ 9 മണി മുതലാകും ആദ്യ ഷോ ആരംഭിക്കുക. 'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്.

Content Highights: Anirudh review on Ajith movie Vidaamuyarchi

To advertise here,contact us