പ്രകടനത്തിൽ ഞെട്ടിച്ച് ഉണ്ണി ലാലുവും സിദ്ധാർഥ് ഭരതനും; മികച്ച പ്രതികരണങ്ങൾ നേടി 'പറന്ന് പറന്ന് പറന്ന് ചെല്ലാൻ'

ചിത്രത്തിന്റെ ക്ലൈമാക്സ് ഞെട്ടിച്ചെന്നും മികച്ച തിരക്കഥയാണ് സിനിമയുടേത് എന്നും അഭിപ്രായങ്ങളുണ്ട്

ഉണ്ണി ലാലുവിനെ നായകനാക്കി ഹാസ്യത്തിന്റെയും പ്രണയത്തിന്റെയും മേമ്പൊടിയിൽ ത്രില്ലിംഗ് എലമെന്റുകളോടെ പറയുന്ന ഒരു ഫാമിലി ഡ്രാമ ചിത്രമാണ് 'പറന്ന് പറന്ന് പറന്ന് ചെല്ലാൻ'. ശ്രീജ ദാസ്, ലുക്മാൻ, സുധി കോപ്പ എന്നിവർ അഭിനയിച്ച No Man‘s land എന്ന ചിത്രത്തിന്റെ സംവിധായകൻ ജിഷ്ണു ഹരീന്ദ്ര സംവിധാനം ചെയ്യുന്ന പറന്ന് പറന്ന് പറന്ന് ചെല്ലാൻ എന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണുരാജ് ആണ്. ഇന്ന് റിലീസായ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

Also Read:

Entertainment News
മലയാളത്തിൽ നിന്നും മറ്റൊരു ഗംഭീര ത്രില്ലർ; ഒടിടിയിൽ മികച്ച പ്രതികരണം നേടി 'ഐഡന്റിറ്റി'

ഉണ്ണി ലാലുവിന്റെയും സിദ്ധാർഥ് ഭാരതന്റെയും മികച്ച പ്രകടനമാണ് സിനിമയിലെത്തി എന്നാണ് ചിത്രം കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് ഞെട്ടിച്ചെന്നും മികച്ച തിരക്കഥയാണ് സിനിമയുടേത് എന്നും അഭിപ്രായങ്ങളുണ്ട്. സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പറന്ന് പറന്ന്, ഒരു പട്ടം പോലെ സ്വാതന്ത്ര്യത്തിന്റെ വാനിലുയരാൻ കഴിയാതെ പോകുന്ന, ആഗ്രഹങ്ങൾ അപഹരിക്കപ്പെട്ട ഒരുപറ്റം മനുഷ്യരുടെ കഥയെ കുടുംബ പശ്ചാത്താലത്തിൽ പറയാൻ ശ്രമിക്കുകയാണ് സംവിധായകൻ ചിത്രത്തിലൂടെ.

ഭ്രമയുഗം, സൂക്ഷ്മദർശിനി എന്നീ രണ്ടു വിജയ ചിത്രങ്ങൾക്ക് ശേഷം സിദ്ധാർഥ് ഭരതൻ, രേഖാചിത്രത്തിന് ശേഷം ഉണ്ണി ലാലു, വിജയരാഘവൻ, എന്നിവരോടൊപ്പം സജിൻ ചെറുകയിൽ, സമൃദ്ധി താര, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസൻ കൊങ്ങാട്, രതീഷ് കുമാർ രാജൻ, കലാഭവൻ ജോഷി, രാധ ഗോമതി, തങ്കം മോഹൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Also Read:

Entertainment News
വിടാമുയർച്ചി 'കത്തും!'; അജിത് സിനിമയെക്കുറിച്ചും അനിരുദ്ധ് റിവ്യൂ ഇട്ടിട്ടുണ്ട്, ​ഗയ്സ്!

രാംനാഥ്, ജോയ് ജിനിത് എന്നിവരുടെ സംഗീതത്തിന് വരികൾ ഒരുക്കുന്നത് ദിൻനാഥ് പുത്തഞ്ചേരി,ദീപക് റാം, അരുൺ പ്രതാപ് എന്നിവർ ചേർന്നാണ്. ഒരു വലിയ ഇടവേളക്ക് ശേഷം ശ്രീ മധു അമ്പാട്ട് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രമാണ് ഇത്. അഡിഷണൽ സിനിമട്ടോഗ്രാഫി ദർശൻ എം അമ്പാട്ട്, എഡിറ്റർ ശ്രീജിത്ത് സി ആർ,കൊ- എഡിറ്റർ ശ്രീനാഥ് എസ്, ആർട്ട്‌ ദുന്തു രഞ്ജീവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ചന്ദ്രൻ, ഡിജിറ്റൽ കോൺടെന്റ് മാനേജർ ആരോക്സ് സ്റ്റുഡിയോസ്, പ്രൊഡക്ഷൻ കൺട്രോളർ മനോജ്‌ പൂങ്കുന്നം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രകാശ് ടി ബാലകൃഷ്ണൻ, സൗണ്ട് ഡിസൈൻ ഷെഫിൻ മായൻ, കോസ്റ്റ്യും ഡിസൈനർ ഗായത്രി കിഷോർ, സരിത മാധവൻ, മേക്കപ്പ് സജി കട്ടാക്കട, സ്റ്റിൽ ഫോട്ടോഗ്രഫി അമീർ മാംഗോ, പി ആർ ഓ മഞ്ജു ഗോപിനാഥ്.

Content Highlights: Parannu Parannu Parannu Chellan receives good response from cinemas

To advertise here,contact us