റാംജി റാവു സ്പീക്കിങിന് ബോളിവുഡിൽ മൂന്നാം ഭാഗം, 'ഹേരാ ഫേരി'ക്ക് മൂന്നാം ഭാഗത്തിന് റെഡിയെന്ന് പ്രിയദർശൻ

2000ത്തില്‍ മലയാളത്തില്‍ സൂപ്പര്‍ഹിറ്റായിരുന്ന റാംജി റാവു സ്പീക്കിങ്, 'ഹേരാ ഫേരി' എന്ന പേരില്‍ പ്രിയദര്‍ശന്‍ ബോളിവുഡില്‍ പുറത്തിറങ്ങുന്നത്

പിറന്നാൾ ആശംസകൾ നേർന്ന ബോളിവുഡ് നടൻ അക്ഷയ് കുമാറിന് പ്രിയദർശൻ്റെ സമ്മാനം. ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായി മാറിയ ഹേരാ ഫേരി എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗം പ്രിയദർശൻ പ്രഖ്യാപിച്ചു. പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അക്ഷയ് കുമാര്‍ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പിന് മറുപടിയായാണ് പ്രിയദർശൻ്റെ സര്‍പ്രൈസ് പ്രഖ്യാപനം.

'നിങ്ങളുടെ ആശംസകള്‍ക്ക് നന്ദി. ഇതിന് പകരമായി ഞാനൊരു സമ്മാനം തരാന്‍ ആഗ്രഹിക്കുന്നു.ഹേരാ ഫേരി 3 ചെയ്യാൻ ഞാനൊരുക്കമാണ്. നിങ്ങൾ റെഡിയാണോ?" പോസ്റ്റില്‍ ഹേരാ ഫേരിയിലെ മറ്റു താരങ്ങളായ സുനിൽ ഷെട്ടി, പരേഷ് റാവൽ എന്നിവരെ മെൻഷ‍ൻ ചെയ്യുകയും ചെയ്തു.നിലവിൽ അക്ഷയ് കുമാറിനെ നായകനാക്കി ഭൂത് ബം​ഗ്ലാ എന്ന ചിത്രമൊരുക്കുകയാണ് പ്രിയദര്‍ശന്‍.

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായിരുന്ന റാംജി റാവു സ്പീക്കിങ്, 'ഹേരാ ഫേരി' എന്ന പേരില്‍ പ്രിയദര്‍ശന്‍ 2000ത്തില്‍ ബോളിവുഡില്‍ പുറത്തിറക്കിയിരുന്നു. തബു നായികയായി എത്തിയ ചിത്രത്തില്‍ അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, പരേഷ് റാവല്‍ എന്നിവരായിരുന്നു നായകവേഷങ്ങളില്‍. വന്‍ വിജയമായിരുന്ന ചിത്രത്തിന്‍റെ രണ്ടാംഭാഗം 2006ല്‍ പുറത്തിറങ്ങി. ഫിര്‍ ഹേരാ ഫേരി എന്നായിരുന്നു പേര്. ആദ്യഭാഗത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍ തന്നെയായിരുന്നു രണ്ടാംഭാഗത്തിലും.ഇവരെ തന്നെയാണ് പ്രിയദർശൻ മൂന്നാം ഭാഗത്തിലും മനസ്സിൽ കാണുന്നതെന്നാണ് അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ പ്രതികരണം നൽകുന്ന സൂചന.

Also Read:

Entertainment News
ഇതെന്റെ വരദയുടെ ചിത്രം, അഭിനയിക്കുന്നത് ഒരേയൊരു മോഹൻലാൽ; എമ്പുരാനെ പുകഴ്ത്തി പ്രഭാസ്

അതേസമയം, ഈ കോംബോ 14 വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭൂത് ബംഗ്ലാ. അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോമഡി ഹൊറർ ഴോണറിലാണ് ഭൂത് ബംഗ്ലാ ഒരുങ്ങുന്നത്. ഹൈദരാബാദ്, കേരളം, ശ്രീലങ്ക, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിലാകും സിനിമയുടെ ചിത്രീകരണം നടക്കുക എന്നാണ് സൂചന. ചിത്രം 2026 ഏപ്രിൽ 2ന് പ്രദർശനത്തിനെത്തും.

Content Highlights:  Surprise gift for Akshay Kumar, Priyadarshan announces the third part of 'Hera Pheri'

To advertise here,contact us